Thursday, June 16, 2016

സാമൂഹ്യ ശാസ്ത്ര ക്ലബ് - ജി.എച്ച്.എസ് മീനടത്തൂർ

ജി.എച്ച്.എസ് മീനടത്തൂർ: മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ചുമർ പത്രിക ,എന്റെ മലപ്പുറം പതിപ്പ് ,ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി .

പതിപ്പ് നിർമ്മാണം

ഏഴ്.ഡി ക്ലാസ് ഒന്നാം സ്ഥാനം നേടി




രണ്ടാം സ്ഥാനം നേടിയത് ആറ് .ബി ക്ലാസ് ആണ്



മൂന്നാം സ്ഥാനം ഏഴ് - ഇ ക്ലാസിനു ആയിരുന്നു.
ക്വിസ് മത്സരത്തിൽ ആർദ്ര കെ (7 B) ഒന്നാം സ്ഥാനവും വൈശാൽ.എം  രണ്ടാം സ്ഥാനവും (6 ബി), 
വൈശാഖ് (6A) മൂന്നാം സ്ഥാനവും നേടി.
കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയ്ക്ക് 25 ചോദ്യങ്ങൾ നൽകി മാസം തോറും നൽകുന്ന 100 ചോദ്യങ്ങളിൽ നിന്ന് ക്വിസ് മത്സരം നടത്തുകയും വർഷാവസാനം ഒരു മെഗാ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.ഫീൽഡ് ട്രിപ്പ്: സെമിനാറുകൾ,തുടങ്ങിയവയും ഈ വർഷം ലക്ഷ്യമിടുന്നു