സ്കൂൾ ചരിത്രം


മീനടത്തൂർ ജി.എച്ച് .എസ്സ്  ചരിത്ര പഥങ്ങളിലൂടെ 

             1821-ൽ സ്ഥാപിതമായെന്നു കരുതപ്പെടുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്തു മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിരുന്നത് എന്ന് പറയപ്പെടുന്നു.പിന്നീട് ജി.എം.എൽ.പി.സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഇവിടെ 2 അദ്ധ്യാപകർ ആയിരുന്നു ഉണ്ടായിരുന്നത്.ശ്രീ .സി.കുമ്മുകുട്ടി ,ശ്രീ.എ.മുഹമ്മദ് എന്നിവരാണവർ.ശ്രീ .സി.കുമ്മുകുട്ടി ,ശ്രീ .ഇബ്രാഹിം കുട്ടി,കെ.ഹൈദ്രു എന്നിവർ 1930 വരെ ഉള്ള കാലയളവിലെ പ്രധാന അദ്ധ്യാപകരായിരുന്നു.
                  1960-1970 കാലയളവിലെ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ .ചുപ്പൻ ചെട്ടിയാർ ,അക്കാലത്തു ഏഴോളം അദ്ധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു . ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റിയതെന്ന് കരുതുന്നു .പിന്നീട പാറുക്കുട്ടി ടീച്ചർ,18-വർഷത്തോളം ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ .കെ മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചവരാണ്.1980-ൽ ശ്രീ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ്  സ്കൂൾ യൂ .പി സ്കൂൾ ആയി ഉയർത്തിയത്.സ്കൂളിന്റെയ് വികസന പ്രവർത്തനങ്ങൾക്കുള്ള തുടക്കവും ഇക്കാലത്തു തന്നെ .
                          നാട്ടുകാരുടെയും തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നിരന്തരമായാ പരിശ്രമഫലമായി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുവാനും സ്കൂളിനെ ഹൈസ്കൂൾ ആയി ഉയർത്തുക എന്ന സ്വപ്നം സഫല മാക്കനും 2013-14 വർഷം കഴിഞ്ഞു.2015-16 വർഷം ജി.എച്ച്.എസ്സ്  മീനടത്തൂരിലെ ആദ്യ എസ്സ്.എസ്സ്.എൽ.സി ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തുവന്നു. ജി.എച്ച്.എസ്സ്  മീനടത്തൂർ  അതിന്റെ ജൈത്രയാത്ര തുടരുന്നു.

No comments: