ജി.എച്ച്.എസ്സ് മീനടത്തൂർ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെക്ക് പഠനയാത്ര സംഘടിപ്പിച്ചു .143 കുട്ടികളുമായി പുറപ്പെട്ട യാത്ര 10:20 നു പ്ലാനറ്റോറിയത്തിലെത്തിച്ചേർന്നു .പ്ലാനറ്റോറിയം ഷോക്ക് പുറമെ -പരീക്ഷണങ്ങൾക്കായി ഒരു സെഷനും ,പ്രകാശത്തിന്റെ സവിശേഷതയും ദർപ്പണങ്ങളും എന്ന സെഷനും ഉണ്ടായിരുന്നു ,സെഷനുകൾ മീനടത്തൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അഫ്സൽ നയിച്ച് എന്നത് കുട്ടികൾക്ക് പ്രചോദനമായി .തുടർന്ന് വെസ്റ്റ് ഹില്ലിലുള്ള പഴശ്ശിരാജാ ആർക്കിയോളജിക്കൽ മ്യൂസിയം ,ആർട്ട് ഗാല്ലറി ,കൃഷ്ണമേനോൻ മ്യൂസിയം എന്നിവ സന്ദശിച്ചു .ശേഷം പാർക്കും ബീച്ചും സന്ദശിച്ചു മടങ്ങി.
സയൻസ് ക്ലബ്ബ്
ഇന്റർ ട്രൂപ്പ് ദ്വിദിന-ക്യാമ്പ് നടന്നു
ജി.എച്ച്.എസ്സ് .എസ്സ് നിറമരുതൂർ സ്കൗട്ട് -ജി.എച്ച്.എസ്സ് മീനടത്തൂർ സ്കൗട്ട് ട്രൂപ്പ്കളുടെ സംയുക്ത ദ്വിദിന ക്യാമ്പ് ഓഗസ്റ്റ് 23 ,24 തീയതികളിൽ നിറമരുതൂർ സ്കൂളിൽ നടന്നു .ശ്രീ:എസ്.ഡി.പ്രമോദ് (സ്കൗട്ട് ഡി.ടി.സി. )ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്സ് .എസ്സ് നിറമരുതൂർ പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം പുതുശ്ശേരി ചടങ്ങിന് അധ്യക്ഷം വഹിച്ചു . ഷംസു(പി.ടി.എ എക്സിക്യൂട്ടീവ് അംഗം), ശ്രീ:ബാബു നാഥ് (സ്റ്റാഫ് സെക്രട്ടറി),അജി തോമസ് (എസ്സ് .എം മീനടത്തൂർ)എന്നിവർ ആശംസകൾ നേർന്നു.
ക്യാമ്പിന്റ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ,വൈഡ് ഗെയിമുകൾ,ക്യാമ്പ് ഫയർ ,ഫിസിയ്ക്കൽ ജേർക് ,സെഷനുകൾ ,ഹിക്കിങ്,കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് വർക് എന്നിവ നടന്നു .ശ്രീ:എസ്.ഡി.പ്രമോദ് (സ്കൗട്ട് ഡി.ടി.സി. ),ശ്രീ:രാജൻ മാസ്റ്റർ(അയ്യായ സ്കൂൾ ),ശ്രീ:ലാൽ സർ (ചെറിയമുണ്ടം എച്ച്.എസ്സ്),ശ്രീ:ബോനിഫസ് (ജി.എച്ച്.എസ്സ് .എസ്സ് നിറമരുതൂർ),അജി തോമസ് (ജി.എച്ച്.എസ്സ് മീനടത്തൂർ)എന്നിവർ സെഷനുകൾക്ക് നേതൃത്വം കൊടുത്തു .ജിതിൻ കൃഷ്ണയെ ബെസ്റ് ക്യാമ്പെർ ആയി തെരഞ്ഞെടുത്തു.
ഗെയിം
ക്യാമ്പ് ഫയർ
ഹൈക്ക്
സ്കൗട്ട് മീനടത്തൂർ