ഹിരോഷിമാ-നാഗസാക്കി ദിനാചരണം
തിരുർ: യുദ്ധ വിരുദ്ധ സന്ദേശവുമായി മീനടത്തൂർ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ പരിപാടിയുടെ ഭാഗമായി 09 -08 -2016 ന് "ലോക സമാധാനത്തിന് ഒരു കയ്യൊപ്പ് " എന്ന ഒപ്പു ശേഖരണവും,യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനം ,യുദ്ധ വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ റാലി സ്കൂൾ എച്ച് .എം ശ്രീ രാജൻ.ടി ഉദ്ഘടനം ചെയ്തു .റാലി സമാപിച്ച താനാളൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒപ്പു ശേഖരണവും,യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനവും താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മല്ലിക ടീച്ചർ ഉദ്ഘടനം ചെയ്തു ,പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസൽ.എൻ.കെ ,മുജീബ് താനാളൂർ ,എസ്.ആർ.ജി കൺവീനർ മറിയം ടീച്ചർ ,ഉമേഷ് കുമാർ ,അജി തോമസ് ,രാജേഷ് കുനിയിൽ ,രഞ്ജിനി ടീച്ചർ എന്നിവർ സംസാരിച്ചു.അസ്ഹർ താനാളൂർ ,ദലിത്ത്.എൻ.എം എന്നിവർ യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനത്തിനു നേതൃത്വം നൽകി .സ്കൂൾ ലീഡർ ഷംസീന ,സോഷ്യൽ സയൻസ് ക്ലബ് അംഗം ആർദ്ര.കെ എന്നിവർ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ നൽകി .പരിപാടി പൊതുജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കയായിരുന്നു ,റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് കുടിവെള്ളം ഒരുക്കാനായി താനാളൂരിലെ യുവജന കൂട്ടായിമകളായ യുവധാര വാട്ട്സ്ആപ്പ് ഗ്രൂപ്പ് ,ഗിലാടി ബോയ്സ് താനാളൂർ എന്നിവർ മുന്നിട്ടിറങ്ങി ,കുട്ടികളുടെ മടക്കയാത്രയ്ക്ക് വാഹനങ്ങൾ ഒരുക്കുന്നതിനായി താനാളൂരിലെ പൊതുജനങ്ങൾ സഹകരിച്ചു .
സോഷ്യൽ സയൻസ് ക്ലബ്



