Saturday, June 24, 2017

മീനടത്തൂരിന്റെ കലാലയ മുത്തശ്ശി ഏവർക്കും ഈദ് ആശംസിക്കുന്നു...!!!

ഏവർക്കും ഈദ് ആശംസിക്കുന്നു...!!


നാടെങ്ങും തക്ബീര്‍ മുഴങ്ങുകയായി. പുത്തന്‍ വസ്ത്രങ്ങളും അണിഞ്ഞു വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതമായി.  വ്രത ശുദ്ധിയിലൂടെ നേടിയ  നിര്‍മലമായ മനസ്സുമായി,  നവ ചൈതന്യവും ധര്‍മ നിഷ്ഠയും കൈമുതലാക്കി ഓരോ വിശ്വാസിയും പരസ്പര സ്നേഹത്തിന്റെ ആശ്ലേഷ്യങ്ങള്‍ പകരുകയാണ്. മാനവിക മൂല്യങ്ങള്‍, പരസ്പര സ്നേഹം, വിശ്വാസം, ഇവ ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് മീനടത്തൂരിന്റെ കലാലയ മുത്തശ്ശി ഏവർക്കും ഈദ് ആശംസിക്കുന്നു...!!

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

മീനടത്തൂർ സ്കൂളിലെ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
സ്കൂളിലെ ഓരോ  ക്ലാസ്സുകളിൽ നിന്നും രണ്ടു വീതം  ടീമുകൾ പങ്കെടുത്തു. അറബിക് ക്ലബ്ബ് കൺവീനർ അബ്ദു റഹിമാൻ സഖാഫി, അസ്ഹർ താനാളൂർ, സുബിത ടീച്ചർ ,സഹീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി..









വായന ദ്വൈവാരത്തിനു മീനടത്തൂരിൽ തുടക്കമായി

വായന ദ്വൈവാരത്തിനു മീനടത്തൂരിൽ തുടക്കമായി
മീനടത്തൂർ: - ജി.എച്ച്.എസ്സ്.മീനടത്തൂരിലെ വായന ദ്വൈവാരാചരണം യുവ കവി സംഗീത് കാരക്കോട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് അജിതാ നാഥ് എസ്.ജി അധ്യക്ഷം വഹിച്ചു,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമ.പി.കെ വായന ദ്വൈവാര പ്രവർത്തന കലണ്ടർ അവതാരിപ്പിച്ചു ,അജിതോമസ് നന്ദി പറഞ്ഞു .തുടർന്ന് പുസ്തക പ്രദർശനവും നടന്നു.രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കഥാ ക്യാമ്പ് ,കവിത ക്യാമ്പ് ,എന്റെ വായന ( വായന കുറിപ്പ് മത്സരം) തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വം നൽകും.
ചിത്ര വിവരണം :-



കൈത്തിരി ​ഓണ്‍ലൈന്‍ മാഗസിന്‍: ഡെങ്കു-കാർട്ടൂണിസ്റ്റ് ശ്രീ

കൈത്തിരി ​ഓണ്‍ലൈന്‍ മാഗസിന്‍: ഡെങ്കു-കാർട്ടൂണിസ്റ്റ് ശ്രീ: ഡെങ്കു

കൈത്തിരി ​ഓണ്‍ലൈന്‍ മാഗസിന്‍: മഴനൂൽചിറകുള്ള മേഘപക്ഷി- പ്രിയസുനിൽ

കൈത്തിരി ​ഓണ്‍ലൈന്‍ മാഗസിന്‍: മഴനൂൽചിറകുള്ള മേഘപക്ഷി- പ്രിയസുനിൽ: പ്രിയസുനിൽ മഴനൂൽചിറകുള്ള മേഘപക്ഷി മുഖത്ത് തണുത്ത ചുംബനമേററാണ് മേഘ കണ്ണുകൾ  തുറന്നത് .&...

കൈത്തിരി ​ഓണ്‍ലൈന്‍ മാഗസിന്‍: വാട്ടർ കളർ-അസ്‌ലം തിരൂർ

കൈത്തിരി ​ഓണ്‍ലൈന്‍ മാഗസിന്‍: വാട്ടർ കളർ-അസ്‌ലം തിരൂർ: ചിത്രത്തെ കുറിച്ച്  അസ്‌ലം തിരൂർ പറയുന്നു:- 25 വർഷങ്ങൾക്കു ശേഷം ദളപതിയുടെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞ...