ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് മീനടത്തൂർ നിവാസികളുടെ സ്ത്രീ പുരുഷാനുപാതവുമായി കുട്ടികൾ . മീനടത്തർ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലെ ആൺ പെൺ കണക്കെടുക്കുന്ന തിരക്കിലാണ് റീത്ത ടീച്ചറും ഗണിതക്ലബ്ബിലെ കുട്ടികളും, മുഴുവൻ ജനങ്ങളെയും നാല് വിഭാഗങ്ങളാക്കി :-0 മുതൽ 6 വയസ് വരെ, 6 മുതൽ 18വരെ, 18മുതൽ 60 വരെ,60 തിന് മുകളിൽ എന്നിങ്ങനെ തുടർന്ന് പട്ടിക പ്പെടുത്തലും നിഗമനം കണ്ടെത്തലും എല്ലാത്തിനും വ്യത്യസ്ഥ ഫോമുകളും ആകെ തിരക്ക് തന്നെ. ഒടുവിൽ കുട്ടി പട്ടാളം നിഗമനത്തിലും എത്തി. 6 മുതൽ 18വരെ, 18മുതൽ 60 വരെ, എന്നീ കാറ്റഗറികളിൽ സ്ത്രീകളെ അപേക്ഷിച്ചു പുരുഷൻമാരാണ് കൂടുതലെന്ന്. 0 മുതൽ 6 വയസ് വരെ,60 തിന് മുകളിൽ, എന്നീ കാറ്റഗറികളിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലെന്നും ഇവർ കണ്ടെത്തി.
ജനസംഖ്യാ കണക്കെടുപ്പ് ജോലിയിൽ കുട്ടികൾ .




