സ്വാതന്ത്ര്യത്തിന്റെ എഴുപതു ആണ്ടുകൾ
ഇരുനൂറ്
വര്‍ഷങ്ങളോളം നമ്മെ അടിമകളാക്കി
നമ്മുടെ കാര്‍ഷിക വ്യാവസായിക
സാമ്പത്തിക രംഗങ്ങളിലെല്ലാം
കൊള്ള നടത്തിയ വെള്ളക്കാരെ
നാട് കടത്തിയിട്ട് ഇപ്പോള്‍ എഴുപതു ആണ്ടുകൾ തികയുന്നു.
എന്നാല്‍
അവര്‍ നമ്മുടെ മനസ്സില്‍
പാകി മുളപ്പിച്ച മതദ്വേഷത്തിന്റെ
(മതങ്ങള്‍
തമ്മിലുള്ള വിദ്വേഷം)
വിത്ത്
ഇന്നിപ്പോള്‍ വളര്‍ന്ന്
വലുതായി നമ്മുടെ രാജ്യത്തിന്റെ
അടിത്തറ തന്നെ ഇളക്കാന്‍
തുടങ്ങുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലെങ്കിലും നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതദ്വേഷമെന്ന വടവൃക്ഷത്തെ വേരോടെ പിഴുതെറിയാം. നല്ല മനുഷ്യരായി ഉത്തമ പൗരന്മാരായി വളരാന്‍ പുതു തലമുറയെ നമുക്ക് പഠിപ്പിക്കാം. സ്വന്തം ചെയ്തികള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായി തീരാതിരിക്കാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലും ലോകത്ത് പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ജാതി,
മതം,
ദേശം,
ഭാഷ,
വംശം
എന്നീ വേര്‍തിരിവുകള്‍
ഇല്ലാതെ,
മനുഷ്യനെ
മനുഷ്യനായി കാണാന്‍ പഠിക്കുന്ന
കുഞ്ഞുങ്ങള്‍ക്ക് ഭാവിയിലും
ഇത്തരം വേര്‍തിരിവുകള്‍
കാണാന്‍ കഴിയില്ല.
അങ്ങനെ
നന്മ നിറഞ്ഞ ഒരു മാനവരാശിയെ
നമുക്ക് സ്വപ്നം കാണാം.
രാജൻ ടി (ഹെഡ്മാസ്റ്റർ)