Thursday, June 30, 2016

റൈം ഫോർ യു(30-06-2016)


മീനടത്തൂർ: ജി.എസ്.എസ്.മീനടത്തൂരിലെ ഇംഗ്ലീഷ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി. ,യു.പി.വിഭാഗം അധ്യാപകർക്കായി  നടത്തുന്ന ഇംഗ്ലീഷ് കവിതകളുടെയും റൈമുകളുടെയും വർക്ക്ഷോപ്പായ 'റൈം ഫോർ യു' ആരംഭിച്ചു.ഒന്നാം ദിവസമായ ഇന്ന് വ്യത്യസ്ഥ നിലവാരത്തിലുള്ള 5 റൈമുകൾ ഐ.സി.റ്റി സാധ്യതകളുടെ സഹായത്തോടെ പരിചയപ്പെട്ടു.Mrs.സുബിത ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.

മെഹന്തി ഫെസ്റ്റ്  2016

മെഹന്തി ഫെസ്റ്റ്  2016
മീനടത്തൂർ :മീനടത്തൂർ ജി.എച്ച്.എസിലെ അലിഫ് ക്ലബിന്റെ നേതൃത്വത്തില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം-"മെഹന്തി ഫെസ്റ്റ്  2016 നടത്തി. 20 ടീമുകള്‍ പങ്കെടുത്തു. 
സ്കൂൾ എച്ച്.എം. ടി.രാജൻ ഉദ്ഘാടനം ചെയ്തു. അഹ്സർ താനാളൂർ , സൈഫുന്നിസ , നാസിറ , സുബിത , സഹീറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.