മീനടത്തൂർ: ജി.എസ്.എസ്.മീനടത്തൂരിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി. ,യു.പി.വിഭാഗം അധ്യാപകർക്കായി നടത്തുന്ന ഇംഗ്ലീഷ് കവിതകളുടെയും റൈമുകളുടെയും വർക്ക്ഷോപ്പായ 'റൈം ഫോർ യു' ആരംഭിച്ചു.ഒന്നാം ദിവസമായ ഇന്ന് വ്യത്യസ്ഥ നിലവാരത്തിലുള്ള 5 റൈമുകൾ ഐ.സി.റ്റി സാധ്യതകളുടെ സഹായത്തോടെ പരിചയപ്പെട്ടു.Mrs.സുബിത ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.
Thursday, June 30, 2016
റൈം ഫോർ യു(30-06-2016)
മീനടത്തൂർ: ജി.എസ്.എസ്.മീനടത്തൂരിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി. ,യു.പി.വിഭാഗം അധ്യാപകർക്കായി നടത്തുന്ന ഇംഗ്ലീഷ് കവിതകളുടെയും റൈമുകളുടെയും വർക്ക്ഷോപ്പായ 'റൈം ഫോർ യു' ആരംഭിച്ചു.ഒന്നാം ദിവസമായ ഇന്ന് വ്യത്യസ്ഥ നിലവാരത്തിലുള്ള 5 റൈമുകൾ ഐ.സി.റ്റി സാധ്യതകളുടെ സഹായത്തോടെ പരിചയപ്പെട്ടു.Mrs.സുബിത ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.
മെഹന്തി ഫെസ്റ്റ് 2016
മെഹന്തി
ഫെസ്റ്റ് 2016
മീനടത്തൂർ
:മീനടത്തൂർ
ജി.എച്ച്.എസിലെ
അലിഫ് ക്ലബിന്റെ നേതൃത്വത്തില്‍
ചെറിയ പെരുന്നാളിനോട്
അനുബന്ധിച്ച് മൈലാഞ്ചിയിടല്‍
മത്സരം-"മെഹന്തി
ഫെസ്റ്റ് 2016
നടത്തി.
20 ടീമുകള്‍
പങ്കെടുത്തു.
സ്കൂൾ
എച്ച്.എം.
ടി.രാജൻ
ഉദ്ഘാടനം ചെയ്തു.
അഹ്സർ
താനാളൂർ ,
സൈഫുന്നിസ
,
നാസിറ
,
സുബിത
,
സഹീറ
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sunday, June 26, 2016
Thursday, June 23, 2016
മീനടത്തൂർ ഗവ: ഹൈസ്കൂൾ -e -വായന ഉദ്ഘാടനവും വിവിധ ക്ലബ്ബ് കളു ടെ ഉദ്ഘാടനവും
മീനടത്തൂർ ഗവ: ഹൈസ്കൂൾ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൻസിൽ അംഗം ശ്രീ ടി പത്മനാഭൻ നിർവ്വഹിച്ചു. SMC ചെയർമാൻ സമീർ താറുവായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉമേഷ് കുമാർ , മറിയം , അജി തോമസ് , രാജേഷ് കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു ... ഇ - വായന യുടെ അനന്ത സാധ്യതയിലേക്ക് കുട്ടികളെ ഉയർത്തി കൊണ്ട് വരാൻ ഐ ടി ക്ലബ് സ്മാർട് റൂമിൽ ഒരുക്കിയ ഇ- ലൈബ്രറി കുട്ടികൾക്ക് തുറന്ന് കൊടുത്തു.ഇ-വായനയുടെ പ്രസക്തി ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ഇ-ബുക്കുകളെപറ്റി കുട്ടികളേയും രക്ഷിതാക്കളേയും ബോധവാന്മാരാക്കുക എന്നതാണ് e - വായന എന്ന നൂതന സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. വിജ്ഞാനത്തിന്റെ ഒരു പുതുലോകമാണ് ഇ-വായന കുട്ടികൾക്ക് സമ്മാനിക്കുന്നത്. പ്രധാന മലയാള പത്രങ്ങൾക്ക് പുറമേ ഇംഗ്ലിഷ് പത്രമായ ദി ഹിന്ദു ഹിന്ദി പത്രമായ ദൈനിക ജാഗരൺ ,പ്രധാന ദിനപത്രങ്ങളുടെ വിദ്യാഭ്യസ പതിപ്പുകളായ വിദ്യ, പഠിപ്പുര എന്നിവയ്ക്ക് പുറമേ 160 ൽ പരം മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ,അറബിക് ബാലസാഹിത്യ കൃതികൾ ,ആദ്യകാല ഇന്ത്യൻ പത്രങ്ങളായ ഹരിജൻ, യംഗ് ഇന്ത്യ മുതലായവയുടെ ഡിജിറ്റൽ പതിപ്പുകളാണ് ആദ്യഘട്ടത്തിൽ e - ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്.
Thursday, June 16, 2016
സാമൂഹ്യ ശാസ്ത്ര ക്ലബ് - ജി.എച്ച്.എസ് മീനടത്തൂർ
ജി.എച്ച്.എസ് മീനടത്തൂർ: മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ചുമർ പത്രിക ,എന്റെ മലപ്പുറം പതിപ്പ് ,ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി .
പതിപ്പ് നിർമ്മാണം
ഏഴ്.ഡി ക്ലാസ് ഒന്നാം സ്ഥാനം നേടി
രണ്ടാം സ്ഥാനം നേടിയത് ആറ് .ബി ക്ലാസ് ആണ്
മൂന്നാം സ്ഥാനം ഏഴ് - ഇ ക്ലാസിനു ആയിരുന്നു.
ക്വിസ് മത്സരത്തിൽ ആർദ്ര കെ (7 B) ഒന്നാം സ്ഥാനവും വൈശാൽ.എം രണ്ടാം സ്ഥാനവും (6 ബി),
വൈശാഖ് (6A) മൂന്നാം സ്ഥാനവും നേടി.
വൈശാഖ് (6A) മൂന്നാം സ്ഥാനവും നേടി.
കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയ്ക്ക് 25 ചോദ്യങ്ങൾ നൽകി മാസം തോറും നൽകുന്ന 100 ചോദ്യങ്ങളിൽ നിന്ന് ക്വിസ് മത്സരം നടത്തുകയും വർഷാവസാനം ഒരു മെഗാ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.ഫീൽഡ് ട്രിപ്പ്: സെമിനാറുകൾ,തുടങ്ങിയവയും ഈ വർഷം ലക്ഷ്യമിടുന്നു
Monday, June 6, 2016
Wednesday, June 1, 2016
100/100
ജി എച്ച് മീനടത്തൂരിന് 100 ന്റെ തിളക്കം ..... 2013 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത ഗവ: ഹൈസ്കൂൾ മീനടത്തൂർ പ്രതിസസികളിലും 100 ശതമാനത്തോടെ കന്നി വിജയത്തിളക്കം ... GMUP സ്കൂൾ ഹൈസ്കൂളായി ഉയർത്തിയെങ്കിലും ഹൈസ്കൂളിനു വേണ്ടത്ര ക്ലാസ് മുറികളുടെയോ അധ്യാപകരുടെയോ അപര്യാപ്തത നിലനിലനിൽക്കുന്നതിനിടയിലാണ് 74 കുട്ടികളെ ഈ ഉന്നത വിജയത്തിലേക്കെത്തിച്ചത്
പ്രവേശനോത്സവo 2016
എം.എൽ.എ. ശ്രീ .വി .അബ്ദുറഹിമാൻ
സ്കൂള്‍ എച്ച്.എം ഗീത ടീച്ചര്‍
ആശംസ-ശ്രീ:മൊയ്തീന്‍കുട്ടി സി.കെ.എം(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ഫ്രീ കിറ്റ് വിതരണം-ശ്രീ സമീര്‍ തുറുവാലില്‍(ബ്ലോക്ക് പഞ്ചായത്ത് അംഗം,എസ്.എം.സി .ചെയര്‍മാന്‍)
പുസ്തക വിതരണം-ശ്രീ .വി .അബ്ദുറഹിമാൻ(എം.എൽ.എ.)
യൂണിഫോം വിതരണം-ശ്രീ:വി.പി.സുലൈഖ(ജില്ലാ പഞ്ചായത്ത് അംഗം)
ഉപഹാര സമര്‍പ്പണം ശ്രീ:ഫൈസല്‍ താനാളൂര്‍ (P.T.A പ്രസിഡന്റ്)
Subscribe to:
Posts (Atom)































