സ്കൂൾ പാർളമെന്റിന്റെ സത്യപ്രതിജ്ഞയും ആദ്യ യോഗവും
സ്കൂൾ ലീഡറിന്റെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും ഇന്ന് (16-08-2016 നു) നടന്നു.ആദ്യം സ്പീക്കറായി അൻമി അനിൽ സത്യപ്രതിജ്ഞ ചെയ്തു,സ്കൂൾ എച്ച് .എം . ശ്രീ രാജൻ .ടി സത്യാ വാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,ഡെപ്യൂട്ടി ലീഡർ ആയി മുഹമ്മദ് ഷിബിൽ ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ് ,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം ,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ് എന്നിവർക്ക് സ്പീക്കർ അൻമി അനിൽ സത്യാ വാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് 3.45 നു കമ്പ്യൂട്ടർ ലാബിൽ സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും നടന്നു.



