Wednesday, March 1, 2017

സ്വാഗത സംഘ രൂപികരണ യോഗം മാർച്ച് 6 തിങ്കൾ 2 pm ന്

ഗവ.ഹൈസ്കൂൾ മീനടത്തൂർ   .           
  മാന്യരെ , നമ്മുടെ സ്കൂളിൽ പുതുതായി പണി പൂർത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീ.വിജയൻ മാസ്റ്റർക്കുള്ള യാത്രയയപ്പും, സ്കൂൾ വാർഷികവും മാർച്ച് 25 ശനി വിപുലമായ രൂപത്തിൽ നടത്താൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.  അതിന്റെ ഭാഗമായുള്ള സ്വാഗത സംഘ രൂപികരണ യോഗം മാർച്ച് 6 തിങ്കൾ 2 pm ന് സ്കൂളിൽ ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.  
 എന്ന്  
രാജൻ ടി ( ഹെഡ്മാസ്റ്റർ ) ,  സമീർ തുറുവായിൽ (ചെയർമാൻ SMC), ഫൈസൽ എൻ കെ ( വൈ. പ്രസിഡന്റ് PTA)