സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു | Independence Day Celebration | स्वतंत्रता दिवस समारोह से-സ്വാതന്ത്ര്യ ദിന സന്ദേശം|ദേശീയോദ്ഗ്രഥന പ്രഭാഷണങ്ങൾ| നിറങ്ങളുടെ ഇന്ത്യ |ദേശഭക്തിഗാനങ്ങൾ|ഫോട്ടോ പ്രദർശനം
സ്വാതന്ത്ര്യ ദിന സന്ദേശം
സ്വാതന്ത്ര്യ ദിന സന്ദേശം :സഞ്ജയൻ.ടി (വിമുക്ത ഭടൻ)
നിറങ്ങളുടെ ഇന്ത്യ
ഫോട്ടോ പ്രദർശനം
ദേശഭക്തിഗാനങ്ങൾ
പായസവിതരണം
തിരൂർ :മീനടത്തൂർ ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ.ടി.രാജൻ മാസ്റ്റർ പതാക ഉയർത്തി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പു ഹാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.അബ്ദുൾ റസാഖ്, സമീർ തുറുവായിൽ, കെ .റിയാസ്, ഉമേഷ് കുമാർ, അൻസാർ കെ.ടി തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പത്രത്താളുകൾ, ദേശീയ നേതാക്കളുടെ അപൂർവ്വമായ ഫോട്ടോകൾ എന്നിവയുടെ പ്രദർശനം, കുട്ടികൾ അവതരിപ്പിച്ച വിവിധ ഇന്ത്യൻ ഭാഷകളിലെ ദേശീയോദ്ഗ്രഥന പ്രഭാഷണങ്ങൾ ,ദേശഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറി. വലിയ ക്യാൻവാസിൽ വിമുക്ത ഭടൻ സഞ്ജയൻ.ടി ഒരുക്കിയ ഇന്ത്യാ ഭൂപടത്തിന് കുട്ടികൾ ഛായം നൽകി.പായസവിതരണവും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യദിന അസംബ്ലി സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ നിയന്ത്രിച്ചു .സ്കൂൾ പാർലിമെന്റ് സ്പീക്കർ അൻമി അനിൽ ഹിന്ദിയിൻ ദേശീയോദ്ഗ്രന പ്രഭാഷണം നടത്തി.എസ്സ്.ആർ.ജി കൺവീനർ മറിയം .കെ.പി ,പി.കൃഷ്ണൻ ,പീതാംബരൻ മാസ്റ്റർ ,രാജേഷ് .എം.ജി ,അഹ്സർ താനാളൂർ,പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ,എം.ടി.എ. അംഗങ്ങൾ എന്നിവർ സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.











