Tuesday, July 18, 2017
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: കാർട്ടൂൺ49-മനോജ് മൂക്കൻതോട്ടം
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: കാർട്ടൂൺ49-മനോജ് മൂക്കൻതോട്ടം: സൂപ്പർസ്പെഷ്യാലിറ്റി
Tuesday, July 11, 2017
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: ടീച്ചറമ്മ-അപര്‍ണ
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: ടീച്ചറമ്മ-അപര്‍ണ: അപര്‍ണ ടീച്ചറമ്മ ഒരു ആയിരം രൂപ തര്വോ ടീച്ചറെ ?....' ക്ലാസിലെ ഏറ്റവും ഉഴപ്പനായ...
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: പൊട്ടനുസന്‍-സജദില്‍ മുജീബ്
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: പൊട്ടനുസന്‍-സജദില്‍ മുജീബ്: സജദില്‍ മുജീബ് പൊട്ടനുസന്‍ സുബഹി കഴിഞ്ഞാണ് പള്ളിയിലെ പ്രാവുകള്‍ പ്രഭാതത്തിലേക്ക് പറക്കാറ്. അവ മിനാരത്തിലും കി...
Saturday, June 24, 2017
മീനടത്തൂരിന്റെ കലാലയ മുത്തശ്ശി ഏവർക്കും ഈദ് ആശംസിക്കുന്നു...!!!
ഏവർക്കും ഈദ് ആശംസിക്കുന്നു...!!
നാടെങ്ങും
തക്ബീര്‍ മുഴങ്ങുകയായി.
പുത്തന്‍
വസ്ത്രങ്ങളും അണിഞ്ഞു
വിശ്വാസികള്‍ പ്രാര്‍ത്ഥനാ
നിരതമായി.
വ്രത
ശുദ്ധിയിലൂടെ നേടിയ നിര്‍മലമായ
മനസ്സുമായി, നവ
ചൈതന്യവും ധര്‍മ നിഷ്ഠയും
കൈമുതലാക്കി ഓരോ വിശ്വാസിയും
പരസ്പര സ്നേഹത്തിന്റെ
ആശ്ലേഷ്യങ്ങള്‍ പകരുകയാണ്.
മാനവിക
മൂല്യങ്ങള്‍,
പരസ്പര
സ്നേഹം,
വിശ്വാസം,
ഇവ
ജീവിതത്തില്‍ ഉടനീളം കാത്തു
സൂക്ഷിക്കും എന്ന്
പ്രതിജ്ഞ എടുത്തുകൊണ്ട് മീനടത്തൂരിന്റെ കലാലയ
മുത്തശ്ശി ഏവർക്കും ഈദ്
ആശംസിക്കുന്നു...!!
വായന ദ്വൈവാരത്തിനു മീനടത്തൂരിൽ തുടക്കമായി
വായന ദ്വൈവാരത്തിനു മീനടത്തൂരിൽ തുടക്കമായി
മീനടത്തൂർ: - ജി.എച്ച്.എസ്സ്.മീനടത്തൂരിലെ വായന ദ്വൈവാരാചരണം യുവ കവി സംഗീത് കാരക്കോട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് അജിതാ നാഥ് എസ്.ജി അധ്യക്ഷം വഹിച്ചു,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രമ.പി.കെ വായന ദ്വൈവാര പ്രവർത്തന കലണ്ടർ അവതാരിപ്പിച്ചു ,അജിതോമസ് നന്ദി പറഞ്ഞു .തുടർന്ന് പുസ്തക പ്രദർശനവും നടന്നു.രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കഥാ ക്യാമ്പ് ,കവിത ക്യാമ്പ് ,എന്റെ വായന ( വായന കുറിപ്പ് മത്സരം) തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വം നൽകും.
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: മഴനൂൽചിറകുള്ള മേഘപക്ഷി- പ്രിയസുനിൽ
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: മഴനൂൽചിറകുള്ള മേഘപക്ഷി- പ്രിയസുനിൽ: പ്രിയസുനിൽ മഴനൂൽചിറകുള്ള മേഘപക്ഷി മുഖത്ത് തണുത്ത ചുംബനമേററാണ് മേഘ കണ്ണുകൾ തുറന്നത് .&...
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: വാട്ടർ കളർ-അസ്‌ലം തിരൂർ
കൈത്തിരി ഓണ്‍ലൈന്‍ മാഗസിന്‍: വാട്ടർ കളർ-അസ്‌ലം തിരൂർ: ചിത്രത്തെ കുറിച്ച് അസ്‌ലം തിരൂർ പറയുന്നു:- 25 വർഷങ്ങൾക്കു ശേഷം ദളപതിയുടെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞ...
Tuesday, June 6, 2017
മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും ബഹു :വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉത്ഘാടനം നിർവ്വഹിച്ചു.

മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും ബഹു :വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉത്ഘാടനം നിർവ്വഹിച്ചു.
കഴിഞ്ഞ ഒരു വർഷക്കാലം നടന്ന പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ആഹ്വാനം വിജയിച്ചുവെന്നു പ്രവേശനോത്സവത്തോടെ മനസിലാക്കാൻ സാധിച്ചു എന്നും ഇക്കൊല്ലം ഒന്നര ലക്ഷത്തിലധികം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയതായി മന്ത്രി അഭിപ്രായപ്പെട്ടു.വരും വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളുടെ ഗുണ നിലവാര ഉയർത്തുകയായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായി മീനടത്തൂരിന് 3 കോടിയുടെ ഹൈടെക് പദ്ധതികൾ വാഗ്ദാനം ചെയ്തു.SSLC, USS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു.
ചടങ്ങിന് അധ്യക്ഷത വഹിച്ചവി.അബ്ദു റഹ്മാൻ എം.എൽ.എ മീനടത്തൂർ സ്‌കൂളിന് ബസ് വാഗ്ദാനം ചെയ്തു.
തുടർന്ന് കൈത്തിരി ഓൺലൈൻ മാഗസിൻ താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദുൽ റസാഖ് ഉത്ഘാടനം നിർവ്വഹിച്ചു. താനാളൂർ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് കെ.മല്ലിക ടീച്ചർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സഹദേവൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കളത്തിൽ ബഷീർ, എ.ഇ.ഒ വി.സി ഗോപാലകൃഷ്ണൻ, താനൂർ ബി.പി.ഒ ജോർജ്ജ് കട്ടി ,സ്കൂൾ എച്ച്.എം രാജൻ .ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എസ്.എം.സി ചെയർമാൻ സമീർ തുറുവായിൽ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഉമേഷ് കുമാർ നന്ദിയും പറഞ്ഞു.
Monday, June 5, 2017
മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും 2017 ജൂൺ 6 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ...
മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും കൈത്തിരി ഓൺ ലൈൻ ഉദ്‌ഘാടനവും 2017 ജൂൺ 6 ചൊവ്വ ഉച്ചക്ക് 2 മണിക്ക് .... ബഹു: കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് , താനൂർ MLA വി അബ്ദുറഹിമാൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ,താനൂർ ബ്ലോക്ക് പ്രസിഡന്റ് സി കെ ബാപ്പു ഹാജി താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖ്,ശ്രീ വി സുധാകരൻ , ശ്രീമതി വി പി സുലൈഖ , ശ്രീ സഫറുള്ള DDE മലപ്പുറം , ശ്രീ സിവദാസൻ , ശ്രീമതി മല്ലിക ടീച്ചർ , സമീർ തുറുവായിൽ ,പി എസ് സഹദേവൻ , കളത്തിൽ ബഷീർ , തൈക്കാട്ട് റസാഖ് , വി മുഹമ്മദ് എന്ന കുഞ്ഞു , ശ്രീ സിദ്ദീഖ് , വി സി ഗോപാലകൃഷ്ണൻ (AEOതാനൂർ ) , രവീന്ദ്രൻ ( AEO താനൂർ ) , ശ്രീ ജോർജ്കുട്ടി (BP0) ശ്രീ കെ റിയാസ് തുടങ്ങി പ്രമുഖർ സംബന്ധിക്കുന്നു.ഏവർക്കും സ്വാഗതം...
പ്രവേശനോത്സവം 2017
"വാകകൾ പൂത്തൊരു വസന്തകാലം പള്ളിക്കൂടക്കാലം.
വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം."
പുതിയൊരു പള്ളിക്കൂടക്കാലത്തിനു മീനടത്തൂർ സ്കൂളിൽ തുടക്കമായി...
പ്രവേശനോത്സവം 2017നു സ്കൂൾ പി.ടി എ യും എസ്സ്.എം.സി യും നേതൃത്വം നൽകി
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മല്ലിക ടീച്ചർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു , സമീർ തുറുവായിൽ ,സ്കൂൾ എച്ച് .എം രാജൻ.ടി ,സ്റ്റാഫ് സെക്രട്ടറി ഉമേഷ് കുമാർ .യു എന്നിവർ നവാഗതർക്ക് സ്കൂൾ കിട്ടും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം."
പുതിയൊരു പള്ളിക്കൂടക്കാലത്തിനു മീനടത്തൂർ സ്കൂളിൽ തുടക്കമായി...
പ്രവേശനോത്സവം 2017നു സ്കൂൾ പി.ടി എ യും എസ്സ്.എം.സി യും നേതൃത്വം നൽകി
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മല്ലിക ടീച്ചർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു , സമീർ തുറുവായിൽ ,സ്കൂൾ എച്ച് .എം രാജൻ.ടി ,സ്റ്റാഫ് സെക്രട്ടറി ഉമേഷ് കുമാർ .യു എന്നിവർ നവാഗതർക്ക് സ്കൂൾ കിട്ടും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
മീനടത്തൂർ സ്കൂളിന്റെ അലൂമ്നി അസോസിയേഷൻ അനുമോദന യോഗവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.
മീനടത്തൂർ
സ്കൂളിന്റെ വളർച്ചയെ
അടയാളപ്പെടുത്തുകയാണ്
സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികൾ2017മെയ്
21
ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്
നടന്ന ചടങ്ങിൽ 2016-17
വർഷം
എസ്സ്.എസ്സ്.എൽ
.സി
ജയിച്ച
മുഴുവൻ കുട്ടികൾക്കും
ട്രോഫിയും ഉയർന്ന ഗ്രേഡ്
നേടിയവർക്ക് ക്യാഷ് അവാർഡും
നൽകി ആദരിച്ചു.
താനൂർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്
സി.കെ.എം
ബാപ്പുഹാജി ഉദ്‌ഘാടനം ചെയ്ത
ചടങ്ങിൽ ,ശ്രീമതി
വി പി സുലൈഖ ,
സമീർ
തുറുവായിൽ ,
തൈക്കാട്ട്
റസാഖ് ,
വി
മുഹമ്മദ് എന്ന കുഞ്ഞു ,മീനടത്തൂർ
സ്കൂളിന്റെ അലൂമ്നി അസോസിയേഷൻ
സെക്രട്ടറി റസാഖ്.ടി.പി,പ്രസിഡന്റ്
അരുൺ.വി.സി,ട്രഷറർ
ഷാജി മേച്ചേരി എന്നിവർ
പങ്കെടുത്തു.തുടർന്ന
നിഷാദ്
കെ പുരത്തിന്റെ നേതൃത്വത്തിൽ
കരിയർ ഗൈഡൻസ് ക്ലാസും
സംഘടിപ്പിച്ചു.
Download archive-2016-17
കണ്‍ട്രോള്‍ കീയും f കീയും അമര്‍ത്തി സെര്‍ച്ച് ചെയ്യാവുന്നതാണ്
യൂട്യൂബ് വീഡിയോകൾ
മോഡ്യൂളുകൾ
- അലിഫ് അറബിക് ക്ലബ്ബ് ക്വിസ് ചോദ്യങ്ങൾ എൽ .പി.
- അലിഫ് അറബിക് ക്ലബ്ബ് ക്വിസ് ചോദ്യങ്ങൾ യു പി
- അലിഫ് അറബിക് ക്ലബ്ബ് ക്വിസ് ചോദ്യങ്ങൾ .എച്ച്.എസ്
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ചാന്ദ്രദിനാചരണം - 2016 മോഡ്യൂൾ to download മോഡ്യൂൾ click on the link മോഡ്യൂൾ
- ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ പാരായണം ചെയ്ത ഓഡിയോ താഴെ ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
*ഒന്നാം തരം*
*രണ്ടാം തരം*
*മൂന്നാം തരം*
*നാലാം തരം*
*അഞ്ചാം തരം*
*ആറാം തരം*
കടപ്പാട് : മാത്‌സ് ബ്ലോഗ്
RHYME FOR YOU -2016-17
RHYME FOR YOU
- Through this initiative we hope all of us(Teachers) will learn more rhymes .
- And the same will be using in our daily sessions.
- About the schedule we will have half an hour sessions to all the teachers
- Session would be lead by Mrs.Subitha
- Sessions would be once in a month
Download Rhyme For You Day OneModule click here
Click here to download making melody in my heart
Click here to download walking walking walking
Click here to download i hear thunder
Day 2:28-07-2016
Download Rhyme For You Day Two Module click here
click on the links to watch the rhymes
Friday, May 26, 2017
സാമൂഹ്യ ശാസ്ത്ര ക്ലബ് - ജി.എച്ച്.എസ് മീനടത്തൂർ
സാമൂഹ്യ ശാസ്ത്ര ക്ലബ് - ജി.എച്ച്.എസ് മീനടത്തൂർ
മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്രഅഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ചുമർ പത്രിക ,എന്റെ മലപ്പുറം പതിപ്പ് ,ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി .കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയ്ക്ക് 25ചോദ്യങ്ങൾ നൽകി മാസം തോറും നൽകുന്ന 100ചോദ്യങ്ങളിൽ നിന്ന് ക്വിസ് മത്സരം നടത്തുകയും വർഷാവസാനം ഒരു മെഗാ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.ഫീൽഡ് ട്രിപ്പ്:സെമിനാറുകൾ,തുടങ്ങിയവയും ഈ വർഷം ലക്ഷ്യമിടുന്നു
മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്രഅഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ചുമർ പത്രിക ,എന്റെ മലപ്പുറം പതിപ്പ് ,ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി .കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയ്ക്ക് 25ചോദ്യങ്ങൾ നൽകി മാസം തോറും നൽകുന്ന 100ചോദ്യങ്ങളിൽ നിന്ന് ക്വിസ് മത്സരം നടത്തുകയും വർഷാവസാനം ഒരു മെഗാ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.ഫീൽഡ് ട്രിപ്പ്:സെമിനാറുകൾ,തുടങ്ങിയവയും ഈ വർഷം ലക്ഷ്യമിടുന്നു
പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ (കൂടുതൽ വാർത്തകൾക്കു താഴെക്കാണുന്ന
ലിങ്കിൽ ക്ലിക്ക് ചെയ്യുക )
ലിങ്കിൽ ക്ലിക്ക് ചെയ്യുക )
സ്കൂൾ പാർലിമെന്റ് 2016-17
സ്കൂൾ പാർലിമെന്റ് 2016-17
സ്കൂൾ പാർളമെന്റ് ഇലക്ഷൻ
തിരൂർ :മീനടത്തൂർ ഹൈസ്കൂളിലെ സ്കൂൾ പാർളമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിങ് മിഷിന്റെയും സമ്മതി ഇലക്ഷൻ സോഫ്‍റ്റ്‌വെയറിന്റെയും സഹായത്തോടെ നടത്തി.ജനാധിപത്യ പ്രക്രിയയിൽ ഇലക്ഷന്റെ പ്രാധന്യം മനസ്സിലാക്കിക്കൊടുക്കുവാനും ,ഇലക്ഷൻ പ്രക്രിയയിൽ കുട്ടികളുടെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുവാനും കഴിഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും. നാമനിര്‍ദേശ പത്രികാസമര്‍പ്പണം,സൂക്ഷ്മപരിശോധന, പത്രിക തള്ളല്‍, പ്രചാരണം എല്ലാം പൊതുതെരഞ്ഞെടുപ്പു രീതിയില്‍. വിദ്യാര്‍ഥികള്‍ക്കായി ഐഡന്റിറ്റി കാര്‍ഡുകളും തയ്യാറാക്കിയിരുന്നു. വോട്ടെടുപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരെയെല്ലാം സജ്ജീകരിച്ചിരുന്നു.
കുട്ടി പോളിംഗ് ഓഫീസർ മാരും ,കുട്ടി പോളിംഗ് അജെന്റ്റ് മാരും നേതൃത്വം നൽകിയ ഇലക്ഷന് അച്ചടക്കവും ക്രമാസമാദാനവും സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ ഉറപ്പുവരുത്തി.1400 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 33 ഡിവിഷനുകളാണുള്ളത്. ഓരോ ഡിവിഷനുകളും ഓരോ മണ്ഡലങ്ങളാക്കി ഈ മണ്ഡലങ്ങളിലേക്ക് ഓരോ പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.തെരഞ്ഞെടുക്കപ്പെട്ട 33 പേര്‍ ചേര്‍ന്ന് ഉച്ചക്ക്ശേഷം സ്കൂള്‍ ലീഡര്‍,സ്പീക്കര്‍,വിദ്യാഭ്യാസമന്ത്രി,ഭക്ഷ്യ വകുപ്പ് മന്ത്രി,ആരോഗ്യമന്ത്രി,സ്പോർട്സ് മന്ത്രി എന്നിവരെ തെരഞ്ഞെടുത്തു.
സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ ,സ്പീക്കറായി അൻമി അനിൽ ,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ് എന്നിവരെയും തെരഞ്ഞെടുത്തു.ഇലക്ഷന്റ സുഗമമായ നടത്തിപ്പിന് സ്കൂൾ ഐ.ടി ക്ലബ്ബും,സാമൂഹ്യ ശാസ്ത്ര ക്ലബ്ബും നേതൃത്വം നൽകി .
സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും
സ്കൂൾ ലീഡറിന്റെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും ഇന്ന് (16-08-2016 നു)നടന്നു.ആദ്യം സ്പീക്കറായി അൻമി അനിൽ സത്യപ്രതിജ്ഞ ചെയ്തു,സ്കൂൾ എച്ച് .എം . ശ്രീ രാജൻ .ടി സത്യാ വാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,ഡെപ്യൂട്ടി ലീഡർ ആയി മുഹമ്മദ് ഷിബിൽ ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ്,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം ,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ് എന്നിവർക്ക് സ്പീക്കർ അൻമി അനിൽ സത്യാ വാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് 3.45 നു കമ്പ്യൂട്ടർ ലാബിൽ സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും നടന്നു.
Subscribe to:
Posts (Atom)





















