Friday, May 26, 2017

സാമൂഹ്യ ശാസ്ത്ര ക്ലബ് - ജി.എച്ച്.എസ് മീനടത്തൂർ

സാമൂഹ്യ ശാസ്ത്ര ക്ലബ് - ജി.എച്ച്.എസ് മീനടത്തൂർ
                         മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്രഅഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ചുമർ പത്രിക ,എന്റെ മലപ്പുറം പതിപ്പ് ,ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി .കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയ്ക്ക് 25ചോദ്യങ്ങൾ നൽകി മാസം തോറും നൽകുന്ന 100ചോദ്യങ്ങളിൽ നിന്ന് ക്വിസ് മത്സരം നടത്തുകയും വർഷാവസാനം ഒരു മെഗാ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.ഫീൽഡ് ട്രിപ്പ്:സെമിനാറുകൾ,തുടങ്ങിയവയും ഈ വർഷം ലക്ഷ്യമിടുന്നു
പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ (കൂടുതൽ വാർത്തകൾക്കു താഴെക്കാണുന്ന 

ലിങ്കിൽ ക്ലിക്ക് ചെയ്യുക ) 







സ്കൂൾ പാർലിമെന്റ് 2016-17

സ്കൂൾ പാർലിമെന്റ് 2016-17 
സ്കൂൾ പാർളമെന്റ് ഇലക്ഷൻ

തിരൂർ :മീനടത്തൂർ ഹൈസ്കൂളിലെ സ്കൂൾ പാർളമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിങ് മിഷിന്റെയും  സമ്മതി ഇലക്ഷൻ സോഫ്‍റ്റ്‌‍വെയറിന്റെയും  സഹായത്തോടെ നടത്തി.ജനാധിപത്യ പ്രക്രിയയിൽ  ഇലക്ഷന്റെ പ്രാധന്യം മനസ്സിലാക്കിക്കൊടുക്കുവാനും  ,ഇലക്ഷൻ പ്രക്രിയയിൽ കുട്ടികളുടെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുവാനും  കഴിഞ്ഞു.
                പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും. നാമനിര്‍ദേശ പത്രികാസമര്‍പ്പണം,സൂക്ഷ്മപരിശോധന, പത്രിക തള്ളല്‍, പ്രചാരണം എല്ലാം പൊതുതെരഞ്ഞെടുപ്പു രീതിയില്‍. വിദ്യാര്‍ഥികള്‍ക്കായി ഐഡന്റിറ്റി കാര്‍ഡുകളും തയ്യാറാക്കിയിരുന്നു. വോട്ടെടുപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരെയെല്ലാം സജ്ജീകരിച്ചിരുന്നു.
        കുട്ടി പോളിംഗ് ഓഫീസർ മാരും ,കുട്ടി പോളിംഗ് അജെന്റ്റ് മാരും നേതൃത്വം നൽകിയ ഇലക്ഷന് അച്ചടക്കവും ക്രമാസമാദാനവും സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ ഉറപ്പുവരുത്തി.1400 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 33 ഡിവിഷനുകളാണുള്ളത്. ഓരോ ഡിവിഷനുകളും ഓരോ മണ്ഡലങ്ങളാക്കി ഈ മണ്ഡലങ്ങളിലേക്ക് ഓരോ പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.തെരഞ്ഞെടുക്കപ്പെട്ട 33 പേര്‍ ചേര്‍ന്ന്  ഉച്ചക്ക്ശേഷം സ്കൂള്‍ ലീഡര്‍,സ്പീക്കര്‍,വിദ്യാഭ്യാസമന്ത്രി,ഭക്ഷ്യ വകുപ്പ് മന്ത്രി,ആരോഗ്യമന്ത്രി,സ്പോർട്സ് മന്ത്രി എന്നിവരെ തെരഞ്ഞെടുത്തു.

 സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ ,സ്പീക്കറായി അൻമി അനിൽ ,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ്  എന്നിവരെയും തെരഞ്ഞെടുത്തു.ഇലക്ഷന്റ  സുഗമമായ നടത്തിപ്പിന് സ്കൂൾ ഐ.ടി ക്ലബ്ബും,സാമൂഹ്യ ശാസ്ത്ര ക്ലബ്ബും നേതൃത്വം നൽകി .

സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും
   
സ്കൂൾ ലീഡറിന്റെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും ഇന്ന് (16-08-2016 നു)നടന്നു.ആദ്യം സ്പീക്കറായി അൻമി അനിൽ സത്യപ്രതിജ്ഞ ചെയ്തു,സ്കൂൾ എച്ച് .എം . ശ്രീ രാജൻ .ടി  സത്യാ വാചകം ചൊല്ലിക്കൊടുത്തു.
                     തുടർന്ന് സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,ഡെപ്യൂട്ടി ലീഡർ ആയി മുഹമ്മദ് ഷിബിൽ ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ്,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം ,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ് എന്നിവർക്ക് സ്പീക്കർ അൻമി അനിൽ സത്യാ വാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് 3.45 നു കമ്പ്യൂട്ടർ ലാബിൽ സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും നടന്നു.

സയൻസ് ക്ലബ് വാർഷിക പദ്ധതി 2016-17

സയൻസ്  ക്ലബ് വാർഷിക പദ്ധതി 2016-17
  • സയൻസ്  എസ്സ്.ആർ.ജി മാസത്തിൽ ഒരു പ്രാവശ്യം  
    • ക്ലബ് യോഗങ്ങൾ ചേരൽ ക്ലബ്ബിന്റെ പ്രവർത്തന്നാൽ എസ്സ്.ആർ.ജിയിൽ ചർച്ച ചെയ്തു തീരുമാനിക്കുന്നു
  • ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താവുന്ന ദിനാചരണങ്ങൾ
    • ജൂൺ 5 -ലോക പരിസ്ഥിതി ദിനം 
      • ഗാർഡനിങ് 
      • അംഗങ്ങൾ വീട്ടിൽ തൈയ് നടുന്നു 
    • ജൂലൈ 21 -ചന്ദ്ര ദിനം 
      • സി.ഡി. പ്രദർശനം 
      • ക്ലാസ് തല ബുള്ളറ്റിൻ -സ്കൂൾ തല മത്സരം 
      • ചാന്ദ്രദിന ക്വിസ് -ഓൺലൈൻ 
    • ആഗസ്റ്റ് -6 ഹിരോഷിമ ദിനം 
      • സന്ദേശ റാലി 
      • പ്രഭാഷണം
    • സെപ്റ്റംബർ 16  അന്താരാഷ്ട്ര ഓസോൺ ദിനം 
      • റേഡിയോ പ്രഭാഷണം 
      • സയൻസ്  നോട്ടീസ് ബോർഡ്  നിർമാണം 
    • ഡിസംബർ 1 ലോക എയ്ഡ്സ് ദിനം 
      • ബോധവത്കരണ ക്ലാസ് 
      • ക്ലാസ് തല ക്യാമ്പയിൻ സയൻസ് ക്ലബ് അംഗങ്ങൾ 
    • ഡിസംബർ 3 ഭോപ്പാൽ ദിനം 
    • മാർച്ച് 14  ഐൻസ്റ്റീൻ ദിനം 
      • ശാസ്ത്ര പുസ്തക വായന ദിനം 
      • ഐൻസ്റ്റീൻ ജീവചരിത്ര പുസ്തക പ്രകാശനം 
    • മാർച്ച് 22 
      • ലോക ജല ദിനം

    • ഓരോ മാസത്തിലേയും പൊതു പ്രവർത്തങ്ങൾ
    • ജൂൺ 
      • ക്ലബ് രൂപീകരണം :-
        • ക്ലാസ് തല കോ ഓർഡിനേറ്റർമാരെ കണ്ടെത്തൽ 
        •  എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരണം 
        • വയന ദിനത്തോടനുബന്ധിച്ചു ക്ലാസ് തല ബുള്ളറ്റിൻ ബോർഡ് സ്ഥാപിക്കൽ (ശാസ്ത്രത്തെ അറിയാൻ)
        • മഴക്കാല രോഗങ്ങളെക്കുറിച്ചു ബോധവത്കരണം 
    • ജൂലൈ 
      • പരീക്ഷണ കളരി (wings )
      • അദ്ധ്യാപകർ ശാസ്ത്ര നൂതന ആശയം അവതരിപ്പിക്കൽ 
      • ശാസ്ത്ര വാർത്തകളുടെ അവതരണം 
    • ആഗസ്റ്റ് 
      • പരീക്ഷണം കുട്ടികളുടെ അവതരണം 
      • ഹിരോഷിമ ദിനാചരണം 
      • ഫീൽഡ് ട്രിപ്പ് 
    • സെപ്റ്റംബർ  
      • ശാസ്ത്ര പുസ്തക പരിചയം (അദ്ധ്യാപകർക്ക്)
      • ശാസ്ത്ര പുസ്തക അവലോകനം (കുട്ടികളും അദ്ധ്യാപകരും)
    • ഒക്ടോബർ 
      • ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ 
      • വാട്ടർ പുരിറ്റി ടെസ്റ്റ് 
      • യൂണിവേഴ്സൽ ഇൻഡിക്കേറ്റർ 
    • നവംബർ 
      • സയൻസ് മാജിക് 
      • കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനം വിലയിരുത്തൽ 
    • ജനുവരി 
      • പരീക്ഷണം 
      • നൂതന ആശയ അവതരണം 
    • ഫെബ്രുവരി 
      • ഗ്രൂപ്പ് പ്രവർത്തനം 
      • സമാപനം 
    • (പദ്ധതി എഴുതിയത്  സയൻസ്  ക്ലബ് മുൻ സെക്രട്ടറി: ഗീത ടീച്ചർ ,ഫറോക്ക് )
പൂർത്തിയായ പ്രവർത്തികൾ (കൂടുതൽ വാർത്തകൾക്ക്  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക )

 

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് 2016 -2017

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് 

2016 -2017 



  • ഈ വർഷത്തെ വിദ്യാദ്യാസ പ്രവർത്തനങ്ങൾക്ക്  തുടക്കമായി മീനടത്തൂർ സ്കൂളിലെ അദ്ധ്യാപകർ അവധിക്കാല പരിശീലനങ്ങളിൽ പങ്കെടുത്തു.അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന പരിശീലനങ്ങൾക്ക് ശേഷം ഒരു ദിവസം  പഞ്ചായത്ത് തല ശിൽപ്പശാല നടന്നു .

  • 31 -05 -2016 ന്  "ഒരുക്കം" ഏക ദിന വിദ്യാഭ്യാസ ശിൽപ്പശാല  ജി.എച്ച് .എസ്സ്  മീനടത്തൂരിലും നടന്നു .
  • "ഒരുക്കം" ഏക ദിന വിദ്യാഭ്യാസ ശിൽപ്പശാല-അജണ്ട 
    • പ്രവേശനോത്സവം 
    • അക്കാദമിക കലണ്ടർ 
    • ക്ലബ്ബ് ചുമതല വിഭചനം 
    • എസ്സ്.ആർ.ജി -സി.പി.ടി.എ 
      • കൺവീനർ തെരഞ്ഞെടുപ്പ് 
      • എസ്സ്.ആർ.ജി  അക്കാദമിക വേദി എന്ന നിലയിൽ ഓരോ അദ്ധ്യാപകന്റെയും  റോൾ ബോധ്യപ്പെടുത്താൻ 
      • റിപ്പോർട്ട് തയ്യാറാക്കാൻ ഗ്രൂപ്പിനെ ചുമതലപ്പെടുത്തൽ 
    • അവലോകനം 
      • അദ്ധ്യാപക പരിശീലനത്തിലെ പങ്കാളിത്തം 
      • സ്കൂൾ മെയിന്റനൻസ് 
    • ആസൂത്രണം 
      • ആദ്യത്തെ മൂന്നു മാസത്തെ പ്രവർത്തന കലണ്ടർ 
    • തനതുപ്രവർത്തങ്ങളുടെ ആസൂത്രണം 
      • അക്കാദമിക  മുന്നേറ്റത്തിനായി  സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനം ചർച്ച ചെയ്തു തീരുമാനം എടുക്കൽ 
    • യൂണിഫോം /പാഠപുസ്‌തകം വിതരണത്തെ കുറിച്ച തീരുമാനം എടുക്കൽ
    • ടൈം ടേബിൾ 
      • ടൈം ടേബിൾ ചർച്ചയിലൂടെ തീരുമാനിക്കാൻ 
    • ഉച്ചഭക്ഷണം /കുടിവെള്ളം/ ശുചിത്വം 
      • ഉച്ചഭക്ഷണം /കുടിവെള്ളം/ ശുചിത്വം  എന്നിവ ഫലപ്രതമായി നടപ്പിലാക്കൻ വേണ്ട മുന്നൊരുക്കം 
    • ലോക്കൽ റിസോഴ്സ്‌ ഉപയോഗപ്പെടുത്തലിനെ കുറിച്ച തീരുമാനം എടുക്കൽ 
    • സ്കൂൾ സമൂഹിക വിജ്ഞാന കേന്ദ്രം 
      • "സമൂഹത്തിലേക്ക് സ്കൂൾ" എന്ന ആശയം പ്രസക്തമാക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുന്നത് 
    • ആദ്യത്തെ മൂന്നു മാസത്തെ പ്രവർത്തന കലണ്ടർ
    തിയ്യതി
പ്രാധാന്യം
പ്രവർത്തനങ്ങൾ
1-june-2016
പ്രവേശനോത്സവം
  • സ്കൂൾ റൂമുകൾ അലങ്കരിക്കാൻ
  • കുട്ടികൾക്ക് മധുരം നല്കൽ
  • ഉദ്‌ഘാടനം
  • പ്രവേശനോത്സവഗാനം
  • യൂണിഫോം വിതരണം
  • പാഠപുസ്തക വിതരണം
5-6-2016
പരിസ്ഥിതി ദിനം
  • റേഡിയോ ഡോക്യൂമെന്ററി
  • പോസ്റ്റർ പ്രദര്ശനം
  • പോസ്റ്റർ നിർമാണം
  • ഒരു തൈ നാടാം
  • ബാഡ്ജ് നിർമാണം
  • പരിസ്ഥിതി സംരക്ഷണ പ്രതതിജ്ഞ
14-06-2016
വിജയഭേരി പ്രീ ടെസ്റ്റ്


  • പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്താനുള്ള മൂല്യ നിർണയവും വിലയിരുത്തലും
16-6-2016
സി.പി.ടി.എ





  • പ്രീ ടെസ്റ്റ് അവലോകനം
  • ബോധവത്കരണം
  • ആരോഗ്യ പ്രശ്നങ്ങൾ
  • സാമൂഹ്യ പ്രശ്നങ്ങൾ
  • സ്കൂൾ അച്ചടക്കം
  • പാഠ്യ പഠ്യേതര വിഷയങ്ങൾ
  • ചർച്ച
16-6-2016
    മലപ്പുറം ജില്ല നിലവിൽ വന്നു
  • പ്രശ്‌നോത്തിരി 
  • മലപ്പുറം ജില്ലാ ചരിത്ര പതിപ്പ് 
17-6-2016
ചങ്ങമ്പുഴ ചരമ ദിനം 
  • റേഡിയോ ഡോക്യൂമെന്ററി 
  • വിദ്യാരംഗം കലാസാഹിത്യ
  • വേദി ക്ലാസ് തല യൂണിറ്റ് രൂപീകരണം 
19-6-2016
20-6-2016
വായന ദിനം 
  • ക്ലബുകളുടെ സ്കൂൾ തല ഉദ്‌ഘാടനം 
  • e-വായന ഉദ്‌ഘാടനം 
  • പുസ്തക പരിചയം
26-6-2016
ലോക മയക്കു മരുന്ന് വിരുദ്ധ ദിനം 

  • ക്വിസ് മത്സരം 
  • പോസ്റ്റർ രചന 
  • ബോധവത്കരണ ക്ലാസ് 
29-6-2016
എസ്സ്.ആർ.ജി 
  • ഒരുമാസം പ്രവർത്തനം വിലയിരുത്തൽ 
  • ആസൂത്രണം
30-6-2016
യൂണിറ്റ് ടെസ്റ്റ് 
  • പൂർത്തീകരിച്ച പാഠ ഭാഗത്തെ ആസ്പദമാക്കി 
യൂണിറ്റ് ടെസ്റ്റ് 
1-july-2016
ആരോഗ്യസെമിനാർ
മഴക്കാല രോഗങ്ങൾ 
ആരോഗ്യ സെമിനാർ -സയൻസ് ക്ലബ് 
4-7-2016
    മൈലാഞ്ചിയിടൽ മത്സരം 
ഈദ് നോട് അനുബന്ധിച്ചു
എൽ.പി,യു .പി ,എച്ച്.എസ്സ് 
വിഭാഗങ്ങളിൽ മൈലാഞ്ചിയിടൽ മത്സരം 
4-7-2016
മാഡം ക്യൂറി ചരമ ദിനം 
റേഡിയോ പ്രഭാഷണം 
5-7-2016
ബഷീർ ചരമ ദിനം 

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം 
മുഹമ്മദ് ബഷീർ ക്വിസ്
11-7-2016
ലോക ജനസംഖ്യ ദിനം 
 ജനസംഖ്യ കണക്കെടുപ്പ് 
(ഗണിത ക്ലബ്)




19-7-2016
20-7-2016


W.E ക്ലബ് ദിനം
ചന്ദ്ര ദിനം (സയൻസ് ക്ലബ് )
പ്രവർത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 
സ്കൂൾ തല ശില്പശാല
ഓൺലൈൻ ചാന്ദ്രദിന ക്വിസ് 
ക്ലാസ് തല പ്രഭാഷണം 
ക്ലാസ് തല ബുള്ളറ്റിൻ ബോർഡ് നിർമാണം 
വീഡിയോ പ്രദർശനം 

28-7-2016
എസ്സ്.ആർ.ജി 
ഒരുമാസം പ്രവർത്തനം വിലയിരുത്തൽ 
ആസൂത്രണം
29-7-2016
യൂണിറ്റ് ടെസ്റ്റ് 
പൂർത്തീകരിച്ച പാഠ ഭാഗത്തെ ആസ്പദമാക്കി 
യൂണിറ്റ് ടെസ്റ്റ് 
29-7-2016
ഹിന്ദി അസംബ്ലീ 
പ്രേം ചാന്ദ് ജയന്തിയോടനുബന്ധിച്ച് ഹിന്ദി അസംബ്ലീ 
ഹിന്ദി പ്രശ്നോത്തരി 
4-aug-2016
സ്കൂൾ പാർലിമെന്റ്
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ  നോട്ടിഫിക്കേഷൻ 
6-8-2016
ഹിരോഷിമ ദിനം 
യുദ്ധ വിരുദ്ധ റാലി 
പോസ്റ്റർ പ്രദര്ശനം 
കുട്ടികളുടെ പ്രഭാഷണം 
ലോക സമാദാനത്തിനു ഒരു കൈയ്യൊപ്പ് 
11-8-2016
സ്കൂൾ പാർലിമെന്റ്
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 
15-8-2016
സ്വാതന്ത്ര്യ ദിനം 
നിറങ്ങളുടെ ഇന്ത്യ 
പ്രഭാഷണം 
കലാപരിപാടികൾ 
പോസ്റ്റർ പ്രദർശനം 
16-8-2016
സ്കൂൾ പാർലിമെന്റ്
വിവിധ ക്ലബ് പ്രവർത്തനങ്ങൾ 

സ്കൂൾ പാർലിമെന്റ് സത്യപ്രതിജ്ഞ,ആദ്യയോഗം 
ഇംഗ്ലീഷ് അസംബ്ലി 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  വീഡിയോ 
w .e ക്ലബ് പ്രവർത്തനങ്ങൾ 
ഗാന്ധിദർശൻ പ്രവർത്തനങ്ങൾ 
22-8-2016
ഓണം പ്രീ ടെസ്റ്റ് 
ഓണം പ്രീ ടെസ്റ്റ് 
31-8-2016
എസ്സ്.ആർ.ജി 
ഒരുമാസം പ്രവർത്തനം വിലയിരുത്തൽ 
ആസൂത്രണം

മാസ കലണ്ടർ 

  • To download Monthly activity calendar of June click here
  • To download Monthly activity calendar of July click here
  • To download Monthly activity calendar of August click here