ജി.എച്ച്
.എസ്സ്
മീനടത്തൂർ
പൊതു
വിദ്യഭ്യാസ സംരക്ഷണ യജ്ഞം 2017
ഗുണമേന്മാ
വിദ്യാഭ്യാസം സമൂഹത്തിലെ
എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക
എന്ന ലക്ഷ്യത്തോടുകൂടി
പൊതുവിദ്യാഭ്യാസ വകുപ്പ്
ഒട്ടേറെ പരിപാടികൾ ആവിഷ്കരിച്ച്
നടപ്പാക്കികൊണ്ടിരിക്കയാണ്.
പൊതു
വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ
അടിസ്ഥാന നിർവഹകണ ഘടകം
വിദ്യാലയങ്ങളാണല്ലോ.ഓരോ
വിദ്യാലയവും മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റുകയും അയൽപക്ക
സമൂഹത്തിലെ വിദ്യാർത്ഥികളെയെല്ലാം
അവിടെ എത്തിക്കുകയും ചെയ്യുക
എന്നതാണ് നമ്മുടെ ആത്യന്തിക
ലക്‌ഷ്യം .ഇത്
സാധിക്കണമെങ്കിൽ വിദ്യാലയത്തെ ഭൗതികമായും,അക്കാദമികമായും ഉന്നതിയിലെത്തിക്കേണ്ടതുണ്ട്.ഇതിനു
വിദ്ധ്യാലയവുമായി നേരിട്ട്
ബന്ധപ്പെട്ടവരോടൊപ്പം അയൽപക്ക
സമൂഹത്തിന്റെയും പിന്തുണ
അനിവാര്യമാണ് .
ഇതിന്റെ
ഭാഗമായി ജി.എച്ച്.എസ്സ്
മീനടത്തൂരിൽ 27
.01 .2017 വെള്ളിയാഴ്ച
കാലത്ത് 10
മണിക്ക്
സ്കൂളിന്റെ നന്മ കാംക്ഷിക്കുന്ന
എല്ലാ സുമനസ്സുകളും വിദ്യാലയത്തിൽ
ഒത്തുചേരുകയാണ്
പ്രസ്തുത
സംഗമത്തിലേയ്ക്ക് താങ്കളുടെ
മഹനീയ സാന്നിധ്യം ക്ഷണിക്കുന്നു.
സ്‌നേഹപൂർവം
റിയാസ്
സമീർ
രാജൻ .ടി
പി.ടി.എ
പ്രസിഡന്റ്
എസ്സ്.എം..സി
ചെയർമാൻ
ഹെഡ് മാസ്റ്റർ