Showing posts with label സയൻസ് ക്ലബ്ബ്. Show all posts
Showing posts with label സയൻസ് ക്ലബ്ബ്. Show all posts

Friday, May 26, 2017

സയൻസ് ക്ലബ് വാർഷിക പദ്ധതി 2016-17

സയൻസ്  ക്ലബ് വാർഷിക പദ്ധതി 2016-17
  • സയൻസ്  എസ്സ്.ആർ.ജി മാസത്തിൽ ഒരു പ്രാവശ്യം  
    • ക്ലബ് യോഗങ്ങൾ ചേരൽ ക്ലബ്ബിന്റെ പ്രവർത്തന്നാൽ എസ്സ്.ആർ.ജിയിൽ ചർച്ച ചെയ്തു തീരുമാനിക്കുന്നു
  • ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താവുന്ന ദിനാചരണങ്ങൾ
    • ജൂൺ 5 -ലോക പരിസ്ഥിതി ദിനം 
      • ഗാർഡനിങ് 
      • അംഗങ്ങൾ വീട്ടിൽ തൈയ് നടുന്നു 
    • ജൂലൈ 21 -ചന്ദ്ര ദിനം 
      • സി.ഡി. പ്രദർശനം 
      • ക്ലാസ് തല ബുള്ളറ്റിൻ -സ്കൂൾ തല മത്സരം 
      • ചാന്ദ്രദിന ക്വിസ് -ഓൺലൈൻ 
    • ആഗസ്റ്റ് -6 ഹിരോഷിമ ദിനം 
      • സന്ദേശ റാലി 
      • പ്രഭാഷണം
    • സെപ്റ്റംബർ 16  അന്താരാഷ്ട്ര ഓസോൺ ദിനം 
      • റേഡിയോ പ്രഭാഷണം 
      • സയൻസ്  നോട്ടീസ് ബോർഡ്  നിർമാണം 
    • ഡിസംബർ 1 ലോക എയ്ഡ്സ് ദിനം 
      • ബോധവത്കരണ ക്ലാസ് 
      • ക്ലാസ് തല ക്യാമ്പയിൻ സയൻസ് ക്ലബ് അംഗങ്ങൾ 
    • ഡിസംബർ 3 ഭോപ്പാൽ ദിനം 
    • മാർച്ച് 14  ഐൻസ്റ്റീൻ ദിനം 
      • ശാസ്ത്ര പുസ്തക വായന ദിനം 
      • ഐൻസ്റ്റീൻ ജീവചരിത്ര പുസ്തക പ്രകാശനം 
    • മാർച്ച് 22 
      • ലോക ജല ദിനം

    • ഓരോ മാസത്തിലേയും പൊതു പ്രവർത്തങ്ങൾ
    • ജൂൺ 
      • ക്ലബ് രൂപീകരണം :-
        • ക്ലാസ് തല കോ ഓർഡിനേറ്റർമാരെ കണ്ടെത്തൽ 
        •  എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരണം 
        • വയന ദിനത്തോടനുബന്ധിച്ചു ക്ലാസ് തല ബുള്ളറ്റിൻ ബോർഡ് സ്ഥാപിക്കൽ (ശാസ്ത്രത്തെ അറിയാൻ)
        • മഴക്കാല രോഗങ്ങളെക്കുറിച്ചു ബോധവത്കരണം 
    • ജൂലൈ 
      • പരീക്ഷണ കളരി (wings )
      • അദ്ധ്യാപകർ ശാസ്ത്ര നൂതന ആശയം അവതരിപ്പിക്കൽ 
      • ശാസ്ത്ര വാർത്തകളുടെ അവതരണം 
    • ആഗസ്റ്റ് 
      • പരീക്ഷണം കുട്ടികളുടെ അവതരണം 
      • ഹിരോഷിമ ദിനാചരണം 
      • ഫീൽഡ് ട്രിപ്പ് 
    • സെപ്റ്റംബർ  
      • ശാസ്ത്ര പുസ്തക പരിചയം (അദ്ധ്യാപകർക്ക്)
      • ശാസ്ത്ര പുസ്തക അവലോകനം (കുട്ടികളും അദ്ധ്യാപകരും)
    • ഒക്ടോബർ 
      • ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ 
      • വാട്ടർ പുരിറ്റി ടെസ്റ്റ് 
      • യൂണിവേഴ്സൽ ഇൻഡിക്കേറ്റർ 
    • നവംബർ 
      • സയൻസ് മാജിക് 
      • കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനം വിലയിരുത്തൽ 
    • ജനുവരി 
      • പരീക്ഷണം 
      • നൂതന ആശയ അവതരണം 
    • ഫെബ്രുവരി 
      • ഗ്രൂപ്പ് പ്രവർത്തനം 
      • സമാപനം 
    • (പദ്ധതി എഴുതിയത്  സയൻസ്  ക്ലബ് മുൻ സെക്രട്ടറി: ഗീത ടീച്ചർ ,ഫറോക്ക് )
പൂർത്തിയായ പ്രവർത്തികൾ (കൂടുതൽ വാർത്തകൾക്ക്  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക )

 

Friday, August 26, 2016

പഠനയാത്ര നടത്തി

          ജി.എച്ച്.എസ്സ് മീനടത്തൂർ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെക്ക് പഠനയാത്ര സംഘടിപ്പിച്ചു .143 കുട്ടികളുമായി പുറപ്പെട്ട യാത്ര 10:20 നു പ്ലാനറ്റോറിയത്തിലെത്തിച്ചേർന്നു .പ്ലാനറ്റോറിയം ഷോക്ക് പുറമെ -പരീക്ഷണങ്ങൾക്കായി ഒരു സെഷനും ,പ്രകാശത്തിന്റെ സവിശേഷതയും ദർപ്പണങ്ങളും എന്ന സെഷനും ഉണ്ടായിരുന്നു ,സെഷനുകൾ മീനടത്തൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അഫ്സൽ നയിച്ച് എന്നത് കുട്ടികൾക്ക് പ്രചോദനമായി .തുടർന്ന് വെസ്റ്റ് ഹില്ലിലുള്ള പഴശ്ശിരാജാ ആർക്കിയോളജിക്കൽ മ്യൂസിയം ,ആർട്ട് ഗാല്ലറി ,കൃഷ്ണമേനോൻ മ്യൂസിയം എന്നിവ സന്ദശിച്ചു .ശേഷം പാർക്കും ബീച്ചും സന്ദശിച്ചു മടങ്ങി.







                                          സയൻസ് ക്ലബ്ബ്


Tuesday, August 16, 2016

ചാന്ദ്രദിന ക്വിസ്സ് വിജയികൾ

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ 
നേതൃത്വത്തിൽചാന്ദ്രദിനത്തോടനുബന്ധിച്ച് 

നടത്തിയ ഓൺലൈൻ ചാന്ദ്രദിന ക്വിസ് വിജയികൾ





വിജയികൾക്ക് അഭിനന്ദനങൾ 
                                 സയൻസ് ക്ലബ് 

Saturday, August 6, 2016

പ്ലാസ്റ്റിക് മാലിന്യമുക്ത താനാളൂർ

പ്ലാസ്റ്റിക് മാലിന്യ നിർമാർജന പരിപാടി 




 സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിനായി താനാളൂര്‍ 

ഗ്രാമപ്പഞ്ചായത്തില്‍ വാര്‍ഡുതല ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

ചാന്ദ്രദിന ക്വിസ്സ് ഫലം

ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനം ഓഗസ്ത് 6ന് വിജയോത്സവ വേദിയില്‍ നടന്നു 


സ്ഥാനം 
               പേരും  വിലാസവും 
ഒന്നാം സ്ഥാനം             
                  ഗീതു .പി 
                  പിൻപുറത്ത് തെക്കതിൽ 
                  ബി.പി.അങ്ങാടി 
                   തിരൂർ -2 
രണ്ടാം സ്ഥാനം 
                   ഹർഷ ജബിൻ എം.പി 
                  മഠത്തിൽപറമ്പിൽ 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                  രാമദാസൻ.കെ.എം 
                  കരുവാട്ടുമന 
                  പൊന്നാനി -679577 
മൂന്നാം സ്ഥാനം
                  വൈശാൽ .എം 
                   മടപ്പറമ്പിൽ 
                   താനാളൂർ 
മൂന്നാം സ്ഥാനം
                  ശ്രീക.കെ.ആർ 
                  എ.എം.എൽ.പി.സ്കൂൾ 
                  കറുകതിരുത്തി 
                  പൊന്നാനി 
മൂന്നാം സ്ഥാനം
                  ഫാത്തിമ മുഹ്സിന.പി 
                  പാര്യത്തിൽ 
                  എരനല്ലൂർ 
                  തിരൂർ
മൂന്നാം സ്ഥാനം  
                  സഫീന .എൻ.പി 
                  നാച്ചപ്പറമ്പിൽ 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                  ഫാത്തിമ ഫാഹിസ.പി 
                  പുല്ലൂണി 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                   വാസിമ റൂബി .എൻ.പി 
                    നന്താണിപറമ്പിൽ 
                    താനാളൂർ 
മൂന്നാം സ്ഥാനം
                   ജിഷ്‌ണു.പി 
                   വിപഞ്ചിക
                   തുമറക്കാവ് 
                   പൂക്കയിൽ 
                    തിരൂർ

പ്രൈസ് മണി 09-08-2016 ന്  12  മണിക്ക്  സ്കൂളിൽ വിതരണം ചെയ്യപ്പെടുന്നു 

വിജയികൾക്ക്  അഭിനന്ദനങ്ങൾ സ്റ്റാഫ് &പി.ടി.എ 

Tuesday, July 26, 2016

Wednesday, July 20, 2016

ഓൺലൈൻ ചാന്ദ്രദിന ക്വിസ് ഇന്നു മുതല്‍ ജൂലൈ 31 വരെ

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ള ആർക്കും Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് 
പേരും ഫോൺ നമ്പറും നൽകി ക്വിസ്സിൽ പങ്കെടുക്കാം .
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 
ഒന്നാം സമ്മാനം 1000 രുപ
രണ്ടാം സമ്മാനം 500 രൂപ
തുടർന്ന് 8 പേർക്ക്  100 രൂപ
ആകെ 10 സമ്മാനങ്ങൾ

Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യൂ
NB: ജൂലൈ 31 വരെ ക്വിസ്സിൽ പങ്കെടുക്കാം
                              ഹെല്‍പ്പ് ലൈന്‍ 9400400426

Monday, July 18, 2016

ഓൺലൈൻ ചാന്ദ്രദിന ക്വിസ് 2016

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു. 
 താത്പര്യമുള്ള ആർക്കും ക്വിസ്സിൽ പങ്കെടുക്കാം . 
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
ഒന്നാം സമ്മാനം 1000 രുപ
രണ്ടാം സമ്മാനം 500 രൂപ
തുടർന്ന് 8 പേർക്ക് 100 രൂപ
ആകെ 10 സമ്മാനങ്ങൾ.
NB: ജൂലൈ 21 മുതല്‍ ജൂലൈ 31 വരെ ക്വിസ്സിൽ പങ്കെടുക്കാം


ഉദ്ഘാടനം :21-07-2016 ന്
ബഹു:വി.സി ഗോപാലകൃഷ്ണന്‍
(AEO Tanur)
നിര്‍വ്വഹിക്കുന്നു.
ക്വിസ്സില്‍ പങ്കെടുക്കാന്‍ ജൂലൈ 21 ന് ബ്ലോഗ് സന്ദര്‍ശിക്കുക.
 ഹെല്‍പ്പ് ലൈന്‍ 9400400426

ബോധവത്കരണ ക്ലാസ്സുകൾ

 ഡിഫ്തീരിയ - കോളറ നിവാരണ മാർഗങ്ങൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സുകൾ നടത്തി.സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ക്ലാസ് തല കോർഡിനേറ്ററൻമാർക്ക്  നൽകിയ ക്ലാസ്സിന് ശേഷം , ക്ലാസ്സ് പ്രതിനിധികൾ അതാത് ക്ലാസ്സുകളിൽ സഹപാഠികൾക്ക് തങ്ങൾക്ക് ലഭിച്ച അറിവുകൾ പകർന്നു നൽകി. ക്ലാസ്സുകൾക്ക്  എസ്.ആർ.ജി കൺവീനർ മറിയം ടീച്ചർ, ഉമേഷ് മാഷ്, അജി തോമസ് എന്നിവർ നേതൃത്വം നൽകി.



Click to Download Module
Click to Download Presentation
                                                                 സയൻസ് ക്ലബ്ബ്

Sunday, July 17, 2016

കോളറ ലക്ഷണം: ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം


    കോളറ

    • ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്.
    • വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്.
    • മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു.
    • ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു.ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്.

    കോളറ രോഗാണുക്കള്‍ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍

    1.
    തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.കക്കൂസുകളില്‍ മാത്രമേ മലമൂത്ര വിസര്‍ജ്ജനം നടത്താവൂ. അതിനു ശേഷം കക്കൂസുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക.കൈകാലുകള്‍ നന്നായി സോപ്പുപയോഗിച്ചു കഴുകുകയും ശൗച്യത്തിന് ശുദ്ധജലം,(കോളറാക്കാലമാണെങ്കില്‍ തിളപ്പിച്ചാറ്റിയ) വെള്ളം ഉപയോഗിക്കുകയുംവേണം.
    2.ഭക്ഷണസാധനങ്ങള്‍ വേവിച്ചു മാത്രം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിയുന്നതും ഒഴിവാക്കുക. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക.

    3.
    തിളപ്പിച്ചാറ്റിയ വെള്ളവും പാനീയങ്ങളുമേ കഴിക്കാവൂ. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക.

    4.
    ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക. ഈച്ചയ്ക്കും പാറ്റയ്ക്കും പല്ലിയ്ക്കുമൊന്നും ആഹാരസാധനങ്ങളില്‍ വന്നിരിക്കാമെന്നുള്ള അവസ്ഥ ഉണ്ടാക്കരുത്.

    5.
    കോളറാരോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്.
    രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക.
    ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു രോഗം വരുന്നതും പകരുന്നതും വലിയ അളവോളം തടയാനാവും.
                                                                സയന്‍സ് ക്ലബ്ബ് 

Thursday, July 14, 2016

ഓൺലൈൻ ചാന്ദ്രദിന ക്വിസ് ഇന്നുമുതല്‍ ജൂലൈ 31 വരെ

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ള ആർക്കും Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് 
പേരും ഫോൺ നമ്പറും നൽകി ക്വിസ്സിൽ പങ്കെടുക്കാം .
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 
ഒന്നാം സമ്മാനം 1000 രുപ
രണ്ടാം സമ്മാനം 500 രൂപ
തുടർന്ന് 8 പേർക്ക്  100 രൂപ
ആകെ 10 സമ്മാനങ്ങൾ

Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യൂ
NB: ജൂലൈ 31 വരെ ക്വിസ്സിൽ പങ്കെടുക്കാം
                              ഹെല്‍പ്പ് ലൈന്‍ 9400400426

Friday, July 1, 2016

ആരോഗ്യസെമിനാര്‍-സയന്‍സ് ക്ലബ്ബ്


ക്ലാസ്സിൽ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സർ

സയന്‍സ് ക്ലബ്ബ് അംഗം ആര്‍ദ്ര .കെ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു.

വ്യക്‌തി ശുചിത്വം

ശരീരം വൃത്തിയാക്കിയതു കൊണ്ടു മാത്രം വ്യക്‌തി ശുചിത്വം പൂര്‍ണമാകില്ല,പരിസര ശുചിത്വവും ആവശ്യമാണ്.അലക്കി തേച്ച വസ്‌ത്രങ്ങളും വൃത്തിയുള്ള പാദരക്ഷകളും വരെ നീളുന്നതാണ്‌ ശുചിത്വം.
വൃത്തിയുള്ള വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ഒരു ദിവസം ഉപയോഗിച്ച വസ്‌ത്രം വീണ്ടും ഉപയോഗിക്കുന്നത്‌ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനിടയാക്കും.
വൃത്തിയായ സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ കൂടിയും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഭക്ഷ്യ വിഷബാധയിലേക്ക്‌ നയിക്കും.
ഹാന്‍ഡ്‌ കര്‍ച്ചീഫ്‌ ഉപയോഗിക്കുക അത്‌ വൃത്തിയായി സൂക്ഷിക്കുക,എന്നീ ആശയങ്ങളോടെ തടങ്ങിയ ക്ലാസ്സിൽ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സർ ,കൊതുക് ജന്യ രോഗങ്ങളെ കുറിച്ചും ഉറവ നശിപ്പിക്കണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു.ആരോഗ്യസെമിനാറിന് സ്കുള്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ഫഹ്‌മിദ സ്വാഗതം പറഞ്ഞു.സ്കൂള്‍ എച്ച്.എം.ടി.രാജന്‍ അദ്ധ്യക്ഷതവഹിച്ചു.സയന്‍സ് ക്ലബ്ബ് അംഗം ആര്‍ദ്ര .കെ ക്ലാസ്സ് വിലയിരുത്തി സംസാരിച്ചു. സയന്‍സ് ക്ലബ്ബ് ജോ:കണ്‍വീനര്‍ മസ്ദുള്‍ ഫാരിസ് നന്ദി പറഞ്ഞു.