പുല്ലുണി അബ്ദുറഹിമാൻ ഹാജി
താനാളൂർ ഗ്രാമപഞ്ചായത്ത് മികച്ച കേരകർഷകനായി തെരെഞ്ഞെടുത്ത പുല്ലുണി അബ്ദുറഹിമാൻ ഹാജിയെ മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു . വിദ്യാർത്ഥി പ്രതിനിധിയായി സ്കൂൾ ലീഡർ മുഹമ്മദ് സിനാനും ,സ്റ്റാഫ് പ്രതിനിധിയായി കൃഷ്ണൻ മാസ്റ്ററും പൊന്നാടയണിയിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ ടി അൻസാർ , ഉമേഷ്കുമാർ , രാജേഷ് കുനിയിൽ , ദലിത്ത് , പീതാംബരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കേരകൃഷിയെ കുറിച്ചും ജാതി കൃഷിയെക്കുറിച്ചും പ്രകൃതി പരിപാലനത്തെ കുറിച്ചും നന്ദി പ്രസംഗത്തിൽ അബ്ദുറഹിമാൻ ഹാജി വിശദീകരിച്ചു.





