Thursday, July 14, 2016

ഓൺലൈൻ ചാന്ദ്രദിന ക്വിസ് ഇന്നുമുതല്‍ ജൂലൈ 31 വരെ

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ള ആർക്കും Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് 
പേരും ഫോൺ നമ്പറും നൽകി ക്വിസ്സിൽ പങ്കെടുക്കാം .
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 
ഒന്നാം സമ്മാനം 1000 രുപ
രണ്ടാം സമ്മാനം 500 രൂപ
തുടർന്ന് 8 പേർക്ക്  100 രൂപ
ആകെ 10 സമ്മാനങ്ങൾ

Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യൂ
NB: ജൂലൈ 31 വരെ ക്വിസ്സിൽ പങ്കെടുക്കാം
                              ഹെല്‍പ്പ് ലൈന്‍ 9400400426

Wednesday, July 13, 2016

വിദ്യാരംഗം കലാ സാഹിത്യവേദി താനൂർ സബ് ജില്ല പ്രവർത്തനോദ്ഘാടനം




2016 ജൂലൈ 26 ചൊവ്വ
ജി.എം.യു .പി.സ്കൂൾ താനൂർ

അലിഫ് അറബിക് മെഗാ ക്വിസ്

കേരള അറബിക് ടീച്ചേഴ്സ് ഫെഡ്രേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് അറബിക് മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂൾതല വിജയികൾ
LP  വിഭാഗം
ബരീറ ടി പി 4A 
UP വിഭാഗം
മുഹാദ സി എൻ 7E

HS വിഭാഗം


മുഹമ്മദ് ഷിബിൽ 10 A 
വിജയികൾക്ക് അഭിനന്ദനങ്ങൾ

Tuesday, July 12, 2016

അഖില കേരള വായന മത്സരം 2016



സ്കൂൾ തല വിജയികൾ 

ഒന്നാം സ്ഥാനം:രഘുനാഥ് കെ  
രണ്ടാം സ്ഥാനം: മുഹമ്മദ് ഷിബിൽ    
മൂന്നാം സ്ഥാനം: രിസ് ല ഷെറിൻ


Tuesday, July 5, 2016

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം



മലയാള നോവലിസ്റ്റും,കഥാകൃത്തും,സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ(ജനനം: 21 ജനുവരി 1908തലയോലപ്പറമ്പ്,വൈക്കം-മരണം:5 ജൂലൈ 1994 ബേപ്പൂർ,കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

വൈക്കം മുഹമ്മദ് ബഷീർ ക്വിസ്  വിജയികൾ

യു പി വിഭാഗം

 ഒന്നാം സ്ഥാനം:രാഖി സുരേഷ് .സി .5 എ
രണ്ടാം സ്ഥാനം:ആർദ്ര.കെ 7 ബി & വൈശാൽ.എം 6 ബി
ഹൈസ്കൂൾ വിഭാഗം
                                               
                                                         ഒന്നാം സ്ഥാനം:നാജിയ.ടി.പി. 7 സി

                                                     
                                                       രണ്ടാം സ്ഥാനം:റിസ് ല ഷെറിൻ 9. ബി

അലിഫ് അറബിക് ക്ലബ്ബ് റമദാൻ ക്വിസ് വിജയികൾ


ഒന്നാം സ്ഥാനം:ഫഹ്മിദ.ടി.പി - 7 സി
രണ്ടാം സ്ഥാനം:ഫാത്തിമ ഫർസാന കെ .പി 9. ബി
മൂന്നാം സ്ഥാനം:നാജിയ ടി.പി. 8. എ ,മുഹാദ സി.എൻ 7. ഇ

Saturday, July 2, 2016

മീനടത്തൂർ സ്കൂൾ എന്ന കലാലയ മുത്തശ്ശി ഏവർക്കും ഈദ് ആശംസിക്കുന്നു


ആത്മസംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റമദാന്റെ അവസാന മണിക്കൂറുകളും സമാഗതമാവുന്നു. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍... അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്.

ആരവങ്ങളോടേ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്‍ക്കാ‍നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം ജീവിതത്തെ സ്വാധീനിച്ചിരുന്നു. ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...

Friday, July 1, 2016

ആരോഗ്യസെമിനാര്‍-സയന്‍സ് ക്ലബ്ബ്


ക്ലാസ്സിൽ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സർ

സയന്‍സ് ക്ലബ്ബ് അംഗം ആര്‍ദ്ര .കെ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു.

വ്യക്‌തി ശുചിത്വം

ശരീരം വൃത്തിയാക്കിയതു കൊണ്ടു മാത്രം വ്യക്‌തി ശുചിത്വം പൂര്‍ണമാകില്ല,പരിസര ശുചിത്വവും ആവശ്യമാണ്.അലക്കി തേച്ച വസ്‌ത്രങ്ങളും വൃത്തിയുള്ള പാദരക്ഷകളും വരെ നീളുന്നതാണ്‌ ശുചിത്വം.
വൃത്തിയുള്ള വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ഒരു ദിവസം ഉപയോഗിച്ച വസ്‌ത്രം വീണ്ടും ഉപയോഗിക്കുന്നത്‌ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനിടയാക്കും.
വൃത്തിയായ സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ കൂടിയും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഭക്ഷ്യ വിഷബാധയിലേക്ക്‌ നയിക്കും.
ഹാന്‍ഡ്‌ കര്‍ച്ചീഫ്‌ ഉപയോഗിക്കുക അത്‌ വൃത്തിയായി സൂക്ഷിക്കുക,എന്നീ ആശയങ്ങളോടെ തടങ്ങിയ ക്ലാസ്സിൽ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സർ ,കൊതുക് ജന്യ രോഗങ്ങളെ കുറിച്ചും ഉറവ നശിപ്പിക്കണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു.ആരോഗ്യസെമിനാറിന് സ്കുള്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ഫഹ്‌മിദ സ്വാഗതം പറഞ്ഞു.സ്കൂള്‍ എച്ച്.എം.ടി.രാജന്‍ അദ്ധ്യക്ഷതവഹിച്ചു.സയന്‍സ് ക്ലബ്ബ് അംഗം ആര്‍ദ്ര .കെ ക്ലാസ്സ് വിലയിരുത്തി സംസാരിച്ചു. സയന്‍സ് ക്ലബ്ബ് ജോ:കണ്‍വീനര്‍ മസ്ദുള്‍ ഫാരിസ് നന്ദി പറഞ്ഞു.

Thursday, June 30, 2016

റൈം ഫോർ യു(30-06-2016)


മീനടത്തൂർ: ജി.എസ്.എസ്.മീനടത്തൂരിലെ ഇംഗ്ലീഷ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി. ,യു.പി.വിഭാഗം അധ്യാപകർക്കായി  നടത്തുന്ന ഇംഗ്ലീഷ് കവിതകളുടെയും റൈമുകളുടെയും വർക്ക്ഷോപ്പായ 'റൈം ഫോർ യു' ആരംഭിച്ചു.ഒന്നാം ദിവസമായ ഇന്ന് വ്യത്യസ്ഥ നിലവാരത്തിലുള്ള 5 റൈമുകൾ ഐ.സി.റ്റി സാധ്യതകളുടെ സഹായത്തോടെ പരിചയപ്പെട്ടു.Mrs.സുബിത ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു.

മെഹന്തി ഫെസ്റ്റ്  2016

മെഹന്തി ഫെസ്റ്റ്  2016
മീനടത്തൂർ :മീനടത്തൂർ ജി.എച്ച്.എസിലെ അലിഫ് ക്ലബിന്റെ നേതൃത്വത്തില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം-"മെഹന്തി ഫെസ്റ്റ്  2016 നടത്തി. 20 ടീമുകള്‍ പങ്കെടുത്തു. 
സ്കൂൾ എച്ച്.എം. ടി.രാജൻ ഉദ്ഘാടനം ചെയ്തു. അഹ്സർ താനാളൂർ , സൈഫുന്നിസ , നാസിറ , സുബിത , സഹീറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.