Saturday, August 6, 2016

ചാന്ദ്രദിന ക്വിസ്സ് ഫലം

ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനം ഓഗസ്ത് 6ന് വിജയോത്സവ വേദിയില്‍ നടന്നു 


സ്ഥാനം 
               പേരും  വിലാസവും 
ഒന്നാം സ്ഥാനം             
                  ഗീതു .പി 
                  പിൻപുറത്ത് തെക്കതിൽ 
                  ബി.പി.അങ്ങാടി 
                   തിരൂർ -2 
രണ്ടാം സ്ഥാനം 
                   ഹർഷ ജബിൻ എം.പി 
                  മഠത്തിൽപറമ്പിൽ 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                  രാമദാസൻ.കെ.എം 
                  കരുവാട്ടുമന 
                  പൊന്നാനി -679577 
മൂന്നാം സ്ഥാനം
                  വൈശാൽ .എം 
                   മടപ്പറമ്പിൽ 
                   താനാളൂർ 
മൂന്നാം സ്ഥാനം
                  ശ്രീക.കെ.ആർ 
                  എ.എം.എൽ.പി.സ്കൂൾ 
                  കറുകതിരുത്തി 
                  പൊന്നാനി 
മൂന്നാം സ്ഥാനം
                  ഫാത്തിമ മുഹ്സിന.പി 
                  പാര്യത്തിൽ 
                  എരനല്ലൂർ 
                  തിരൂർ
മൂന്നാം സ്ഥാനം  
                  സഫീന .എൻ.പി 
                  നാച്ചപ്പറമ്പിൽ 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                  ഫാത്തിമ ഫാഹിസ.പി 
                  പുല്ലൂണി 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                   വാസിമ റൂബി .എൻ.പി 
                    നന്താണിപറമ്പിൽ 
                    താനാളൂർ 
മൂന്നാം സ്ഥാനം
                   ജിഷ്‌ണു.പി 
                   വിപഞ്ചിക
                   തുമറക്കാവ് 
                   പൂക്കയിൽ 
                    തിരൂർ

പ്രൈസ് മണി 09-08-2016 ന്  12  മണിക്ക്  സ്കൂളിൽ വിതരണം ചെയ്യപ്പെടുന്നു 

വിജയികൾക്ക്  അഭിനന്ദനങ്ങൾ സ്റ്റാഫ് &പി.ടി.എ 

വിജയോത്സവം - 2016

                    വിജയോത്സവം - 2016
സ്വാഗതം -ടി.രാജന്‍ (H.M)
                                   
അധ്യക്ഷന്‍-ശ്രീ സി.കെ.എം ബാപ്പു ഹാജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) 
 ഉദ്ഘാടനം-ശ്രീ.വി.അബ്ദുറഹ്മാൻ(താനൂർ എം.എൽ.എ)  


ഉപഹാര സമർപ്പണം















തിരുര്‍: നൂറുമേനി പൊൻതിളക്കവുമായി ജി.എച്ച്.എസ് മീനടത്തൂർ: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ ആദ്യ ബാച്ചിന് സൂൾ പി.ടി. എ,എസ്എംസി ,സ്റ്റാഫ് എന്നിവർ അനുമോദിച്ചു. അനുമോദന സമ്മേളനം താനൂർ എം.എൽ.എ ശ്രീ.വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ.എം ബാപ്പു ഹാജി അധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി.പി സുലൈഖ, പഞ്ചായത്ത് പ്രസിഡണ്ട് വി അബ്ദുൾ റസാഖ്, സമീർ തുരുവായിൽ, തൈക്കാട്ട് റസാഖ്, മുഹമ്മദ് എന്ന കുഞ്ഞു പി ടി.എ പ്രസിഡണ്ട് കെ.റിയാസ്, റഫീക്ക് പുല്ലൂണി, മുജീബ് താനാളൂർ, ടി എ റസാഖ്, ശ്രീമതി വനജ, സ്കൂൾ ലീഡർ ഷംസീന, കെ.ടി അൻസാർ എന്നിവർ സംസാരിച്ചു. എല്ലാ വിഷയത്തിലും A+ നേടിയ റഫ്ല കെ പി മികച്ച വിജയം നേടിയ മുബഷിറ ബിൻസി, ആയിഷത്ത് നസ്റീന, നഫ്സിയ എന്നിവർ ഉൾപ്പെടെ ആദ്യ ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.
    ഉപഹാരങ്ങളും ക്യാഷ് പ്രൈസുകളും നൽകിയ 

      • താനാളൂർ പ്രവാസി വാട്ട്സ് ആപ്പ്സ്  ഹെൽപ് ലൈൻ.
      • താനാളൂർ പഞ്ചായത്ത് ഭരണസമിതി.
      •  ടീച്ചേഴ്‌സ്  ആന്റ് സ്റ്റാഫ്.
      • പി.ടി.എ,എസ്സ്.എം.സി  ആന്റ് എം.ടി.എ
      • മീനടത്തൂർ സ്കൂൾ വെൽഫെയർ കമ്മറ്റി .
      • ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് ഡ്രാഫ്റ്റിംഗ് (TIDD) -മൂച്ചിക്കൽ. 
      • ക്ലബ് കോ-ഓർഡിനേഷൻ കമ്മറ്റി. 
      • ഗീത ടീച്ചർ മുൻ എച്ച്.എം 
      • രഞ്ജിനി ടീച്ചർ 
      • പരേതനായ മൂസക്കുട്ടി ഹാജിയുടെ കുടുംബാഗംങ്ങൾ 
      • തോയ്‌ബ ലൈറ്റ് ആന്റ് സൗണ്ടസ് മീനടത്തൂർ 
      • അലിഫ് അറബിക് ക്ലബ് ജി .എച്ച് .എസ്സ് .മീനടത്തൂർ. 
      • ഹിന്ദി ക്ലബ് ജി .എച്ച് .എസ്സ് .മീനടത്തൂർ.

ഏവർക്കും നന്ദി .
                                                          രാജൻ ടി (ഹെഡ്മാസ്റ്റർ) 

Thursday, August 4, 2016

2016 Olympics will kick-start in Rio de Janeiro on 5 August

2016 Olympic@Rio de Janeiro


The 2016 Olympic Games will kick-start in Rio de Janeiro on 5 August. The 28th edition of the Games will see 10,500 athletes from 206 National Olympic Committees, including nations like Kosovo and South Sudan, who will make their debut. The contingents from these nations will compete for 306 sets of medals, in 28 Olympic sports.
But the thing that matters most to India is the fact that it has hit its maiden century as far as its Olympic contingent is concerned. With more than a 100 athletes qualifying for the quadrennial mega-event, India will be fielding it's largest-ever contingent. This is a marked improvement compared to the compared to 56 athletes that competed eight years ago at the 2008 Beijing Games.
India have always been underachievers at the Olympics. But in the previous two editions, India has increased their single medal tally at Atlanta 1996, Sydney 2006 and Athens 2004, to three in Beijing 2008 and an unprecedented six at London 2012.
At Rio 2016, India will be aiming for a double digit medal tally, an ambition that seemed beyond the realms of reality a few years ago, but now looks achievable.
once again

 A medal for India in Rio

Will Rio be the crowning moment? 

The Indian table tennis team at the Olympic Games Village in Rio. (PTI Photo)


Tuesday, August 2, 2016

സ്കൂൾ പാർളമെന്റ് ഇലക്ഷൻ 11-08-2016 ന്

                     സ്കൂൾ പാർലിമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 


സമ്മതി ഇലക്ഷൻഎന്‍ജിന്‍ ഉപയോഗിച്ചാണ് ഈ കൊല്ലം ഇലക്ഷൻ നടത്തുന്നത് .‘ഇലക്ഷൻആപ്പ്’ഇന്റര്‍നെറ്റ് ബന്ധം ഒഴിവാക്കിയ ശേഷം ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം.ആദ്യം ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് കുട്ടികളെ പരിചയപ്പെടുത്തും തുടർന്ന് കുട്ടികളെ തന്നെ ഇലക്ഷൻ നടത്തിപ്പ് ചുമതല നൽകി നടത്താനാണ് ആഗ്രഹിക്കുന്നത് .സ്കൂൾ പാർലിമെന്റ് ഭാരവാഹികളുടെ  തെരഞ്ഞെടുപ്പ് 11 -08 -2016 നും സ്കൂൾ പാർലിമെന്റിന്റെ ആദ്യ യോഗം 16-08 -2016 നും നടക്കും .

Monday, August 1, 2016

മെഗാ ക്വിസ് ''സ്വദേശ് 2016'' ഓഗസ്ത് 9 മുതൽ സ്കൂൾ തലം

സ്വദേശ് 2016

ക്വിസ് വിഷയം:


LP :- എന്റെ കേരളം, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു.

UP:- ഇന്ത്യ 1947 വരെ,മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, കറന്റ് അഫയേഴ്സ്.

HS:- സ്വാതന്ത്ര്യാനന്തര ഭാരതം, ലോകം,മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, കറന്റ് അഫയേഴ്സ്, മെന്റൽ എബിലിറ്റി.

HSS:- സ്വാതന്ത്ര്യാനന്തര ഭാരതം, ലോകം, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, കറന്റ് അഫയേഴ്സ്, മെന്റൽ എബിലിറ്റി.

as per order no: M1/47134/2016/DPI,dt 28.07.16

Friday, July 29, 2016

വിജയോത്സവം - 2016 ആഗസ്ത് 6 ന്

വിജയോത്സവം - 2016

സുഹൃത്തുക്കളെ ,
ഈ വരുന്ന ആഗസ്റ്റ് 6 ശനി 10 am ന്  നമ്മുടെ സകൂളിലെ നൂറുമേനി വിജയം നേടിയ ആദ്യ SSLC ബാച്ചിനെ ആദരിക്കുകയാണ് .  വിജയോത്സവം - 2016 എന്ന പ്രസ്തുത പരിപാടിയിൽ ബഹു: താനൂർ MLA വി അബ്ദുറഹിമാൻ , മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ശ്രീ ബാപ്പു ഹാജി ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റസാഖ് , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുലൈഖ , ബ്ലോക്ക് മെമ്പർ ശ്രീ സമീർ തുറുവായിൽ , വാർഡ് മെമ്പർമാരായ ശ്രീ തൈക്കാട്ട് റസാഖ് , ശ്രീ മുഹമ്മദ് എന്ന കുഞ്ഞു , പി ടി എ പ്രസി: ശ്രീ റിയാസ് , വൈസ് പ്രസി: ഫൈസൽ എൻ കെ , എസ് എം സി വൈസ് ചെയർമാൻ ശിഹാബ് , അലുമിനി അസോസിയേഷൻ കൺവീനർ ടി എ റസാഖ് , എം ടി എ പ്രസിഡന്റ് വനജ , വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ മുജീബ് താനാളൂർ , റഫീഖ് പുല്ലൂണി , ശ്രീ ശങ്കരൻ മാസ്റ്റർ ,രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങി പ്രമുഖർ സംബന്ധിക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു 
                                          
                                            എന്ന്  രാജൻ ടി (ഹെഡ്മാസ്റ്റർ) 


                 ................ പ്രത്യേക ശ്രദ്ധക്ക് ...............


SSLC  നൂറുമേനി വിജയം കൊയ്ത ആദ്യ ബാച്ചിനും മുഴുവൻ A+ നേടിയ വിദ്യാർത്ഥിനിക്കും 9 A+ നേടിയ കുട്ടികൾക്കും  വ്യക്തിപരമോ സംഘടന പരമോ ക്ലബുകളോ മറ്റോ ഉപഹാരങ്ങളോ ക്യാഷ് പ്രൈസുകളോ നൽകാൻ താൽപര്യമുള്ളവർ എത്രയും പെട്ടന്ന്  സ്കൂൾ ഓഫീസുമായോ പി ടി എ /എസ് എം സി ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ് .
 രാജൻ ടി (ഹെഡ്മാസ്റ്റർ)-9447337034
 അന്‍സര്‍.കെ.ടി (Staff Secretary -8086410419
 കെ.റി‍യാസ് (PTA President) -9495531160

പി.ടി.എ ജനറൽ ബോഡി

 അധ്യക്ഷന്‍ :-ശ്രീ:സമീര്‍ തുറുവായില്‍
 റിപ്പോര്‍ട്ട്:-ശ്രീമതി:അജിതാനാഥ്

2016-17 അധ്യായന വർഷത്തെ ആദ്യ ജനറൽ ബോഡി യോഗത്തിലെ ദൃശ്യങ്ങൾ

Thursday, July 28, 2016

മഹാശ്വേതാ ദേവി അന്തരിച്ചു

മഹാശ്വേതാദേവിക്ക് ആദരാഞ്ജലികൾ 


പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1926 ൽ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്കൂൾ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവർ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഇംഗ്ലിഷ് ബിരുദത്തിനു ചേർന്നു. പിന്നെ കൽക്കട്ട സർവകലാശാലയിൽനിന്ന് എംഎ പൂർത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ൽ വിവാഹമോചനം നേടി. മകൻ നബാരുൺ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.
1964 ൽ ബിജോയ്ഗർ കോളജിൽ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവർത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവർ തന്റെ രചനകൾക്കു പ്രമേയമാക്കി.
എഴുത്തിനൊപ്പം സാമൂഹിക പ്രവർത്തനവും തുടർന്ന മഹാശ്വേതാ ദേവി ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാർഷിക സമരങ്ങൾക്കു നേതൃത്വം നൽകി. സിംഗൂരിലും നന്ദിഗ്രാമിലും കർഷകർക്കൊപ്പം അവർ സമരം ചെയ്തു.

Tuesday, July 26, 2016

അഗ്നിച്ചിറകുള്ള ഓര്‍മ്മ

വാക്കുകളിൽ അഗ്നിജ്വലിപ്പിച്ച വ്യക്തിത്വം

🌹🌸💐 അജിത്ത് കുമാർ സാറിന് ആദരാഞ്ജലികൾ💐🌺🌹

ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മീനടത്തൂർ ഹൈസ്കൂൾ ഹിന്ദി അധ്യാപകനുമായ കെ. അജിത്ത് കുമാർ (52) അന്തരിച്ചു.
ഭാര്യ:- ശ്യാമള