Thursday, August 11, 2016

മീനടത്തൂർ സ്കൂൾ പാർളമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സഹായത്തോടെ നടത്തി

സ്കൂൾ പാർളമെന്റ് ഇലക്ഷൻ 





തിരൂർ :മീനടത്തൂർ ഹൈസ്കൂളിലെ സ്കൂൾ പാർളമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിങ് മിഷിന്റെയും  സമ്മതി ഇലക്ഷൻ സോഫ്‍റ്റ്‌‍വെയറിന്റെയും  സഹായത്തോടെ നടത്തി.ജനാധിപത്യ പ്രക്രിയയിൽ  ഇലക്ഷന്റെ പ്രാധന്യം മനസ്സിലാക്കിക്കൊടുക്കുവാനും  ,ഇലക്ഷൻ പ്രക്രിയയിൽ കുട്ടികളുടെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുവാനും  കഴിഞ്ഞു.
                പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും. നാമനിര്‍ദേശ പത്രികാസമര്‍പ്പണം, സൂക്ഷ്മപരിശോധന, പത്രിക തള്ളല്‍, പ്രചാരണം എല്ലാം പൊതുതെരഞ്ഞെടുപ്പു രീതിയില്‍. വിദ്യാര്‍ഥികള്‍ക്കായി ഐഡന്റിറ്റി കാര്‍ഡുകളും തയ്യാറാക്കിയിരുന്നു. വോട്ടെടുപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരെയെല്ലാം സജ്ജീകരിച്ചിരുന്നു.
        കുട്ടി പോളിംഗ് ഓഫീസർ മാരും ,കുട്ടി പോളിംഗ് അജെന്റ്റ് മാരും നേതൃത്വം നൽകിയ ഇലക്ഷന് അച്ചടക്കവും ക്രമാസമാദാനവും സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ ഉറപ്പുവരുത്തി.1400 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 33 ഡിവിഷനുകളാണുള്ളത്. ഓരോ ഡിവിഷനുകളും ഓരോ മണ്ഡലങ്ങളാക്കി ഈ മണ്ഡലങ്ങളിലേക്ക് ഓരോ പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.തെരഞ്ഞെടുക്കപ്പെട്ട 33 പേര്‍ ചേര്‍ന്ന്  ഉച്ചക്ക്ശേഷം സ്കൂള്‍ ലീഡര്‍,സ്പീക്കര്‍,വിദ്യാഭ്യാസമന്ത്രി,ഭക്ഷ്യ വകുപ്പ് മന്ത്രി,ആരോഗ്യമന്ത്രി,സ്പോർട്സ് മന്ത്രി എന്നിവരെ തെരഞ്ഞെടുത്തു.
     സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ് ,സ്പീക്കറായി അൻമി അനിൽ ,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം ,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ്  എന്നിവരെയും തെരഞ്ഞെടുത്തു .സ്കൂൾ ലീഡറിന്റെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും 16-08-2016 നു നടക്കും.ഇലക്ഷന്റ  സുഗമമായ നടത്തിപ്പിന് സ്കൂൾ ഐ.ടി ക്ലബ്ബും ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബും നേതൃത്വം നൽകി .



Wednesday, August 10, 2016

സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല വിജയികൾ

സ്കൂൾ തല വിജയികൾ 
ഹൈസ്കൂൾ വിഭാഗം
 ഒന്നാം സ്ഥാനം .നാജിയ (8 എ)   രണ്ടാം സ്ഥാനം  രഘുനാഥ് (10 എ)

 യു.പി വിഭാഗം


             ഒന്നാം സ്ഥാനം ആർദ്ര 7ബി. രണ്ടാം സ്ഥാനം ഫഹ്മി ദ 7 സി

 എൽ.പി വിഭാഗം

 ഒന്നാം സ്ഥാനം ദീപക് നാരായണൻ ,രണ്ടാം സ്ഥാനം ഷിം ന പി.കെ
                                                 സോഷ്യൽ സയൻസ് ക്ലബ്

Tuesday, August 9, 2016

"ലോക സമാധാനത്തിന് ഒരു കയ്യൊപ്പ് "

ഹിരോഷിമാ-നാഗസാക്കി ദിനാചരണം 





തിരുർ: യുദ്ധ വിരുദ്ധ സന്ദേശവുമായി  മീനടത്തൂർ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ പരിപാടിയുടെ ഭാഗമായി 09 -08 -2016 ന്  "ലോക സമാധാനത്തിന് ഒരു കയ്യൊപ്പ് " എന്ന ഒപ്പു ശേഖരണവും,യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനം ,യുദ്ധ വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ റാലി സ്കൂൾ എച്ച് .എം ശ്രീ രാജൻ.ടി ഉദ്ഘടനം  ചെയ്തു .റാലി സമാപിച്ച  താനാളൂർ പഞ്ചായത്ത് ഓഫീസ്  പരിസരത്ത് ഒപ്പു ശേഖരണവും,യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനവും  താനാളൂർ പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  കെ.മല്ലിക ടീച്ചർ ഉദ്ഘടനം  ചെയ്തു ,പി.ടി.എ വൈസ്  പ്രസിഡന്റ് ഫൈസൽ.എൻ.കെ ,മുജീബ് താനാളൂർ ,എസ്.ആർ.ജി കൺവീനർ മറിയം ടീച്ചർ ,ഉമേഷ് കുമാർ ,അജി തോമസ് ,രാജേഷ്  കുനിയിൽ ,രഞ്ജിനി ടീച്ചർ എന്നിവർ സംസാരിച്ചു.അസ്ഹർ താനാളൂർ ,ദലിത്ത്.എൻ.എം എന്നിവർ യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനത്തിനു നേതൃത്വം നൽകി .സ്കൂൾ ലീഡർ ഷംസീന ,സോഷ്യൽ സയൻസ് ക്ലബ് അംഗം ആർദ്ര.കെ എന്നിവർ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ നൽകി .പരിപാടി പൊതുജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കയായിരുന്നു ,റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് കുടിവെള്ളം ഒരുക്കാനായി താനാളൂരിലെ യുവജന കൂട്ടായിമകളായ യുവധാര വാട്ട്സ്ആപ്പ് ഗ്രൂപ്പ് ,ഗിലാടി ബോയ്സ് താനാളൂർ എന്നിവർ മുന്നിട്ടിറങ്ങി ,കുട്ടികളുടെ മടക്കയാത്രയ്ക്ക് വാഹനങ്ങൾ ഒരുക്കുന്നതിനായി താനാളൂരിലെ പൊതുജനങ്ങൾ സഹകരിച്ചു .


                                                                  സോഷ്യൽ സയൻസ് ക്ലബ്

Monday, August 8, 2016

" This is our cry. This is our prayer. Peace in the world."

Sadako Sasaki

                                                                                  

         "I will write "peace" on your wings, and you will fly all over the world".


Sadako Sasaki was a Japanese girl who lived in Hiroshima, in Japan. In August 1945, when she was two year's old, the atomic bomb was dropped about one mile away from her home. She and her family managed to escape, although her grandmother ran back to fetch something from their house and was never seen again.
Sadako had a normal childhood and was a very good runner. Her class, which won the school's relay race, was very proud of her running skills. But it was during a running race that she first fell ill, when she was 11 year's old.
Sadako Sasaki
Sadako is in the middle of the front row


When she was 12, in 1955, her illness became worse and she was diagnosed with leukaemia, a cancer which affected many children who had been exposed to radiation because of the atom bomb. Her family was told that she would have less than one year to live, and as she grew more ill she was put into hospital.
crane photo
A friend told her about an old Japanese legend which says that if you fold 1000 origami cranes, you will be granted a wish. The crane is a Japanese symbol of long life (or longevity).
crane origamiOrigami cranes are very beautiful, and fun to fold.



Sadako started to fold her own cranes...
She didn't always have origami paper, so she used whatever she could find - newspaper, medicine wrappings, and scraps of wrapping paper from get well gifts. She folded and folded. Some people say that she folded over 1000 cranes before she died, but others say she only managed to fold just over 600. We don't know what the truth is, but we do know that sadly Sadako didn't manage to fight off the terrible cancer. She never gave up and was courageous and cheerful to the end. In October 1955 she died, peacefully, in the hospital.

In memory of Sadako...
The children in her class were very sad, and decided to try to raise money for a special memorial for Sadako and other children who had died because of the atomic bomb. They wrote and published a book about Sadako, and they sent letters to schools all over Japan. It took them 3 years to raise enough money to build the Children's Peace Monument, in Peace Memorial Park, Hiroshima. It has a statue of Sadako on the top, as well as an origami crane. At the bottom of the statue there is a plaque which has a message from the children, which reads:
"   This is our cry. This is our prayer. Peace in the world."


The Children's Peace Monument was officially opened on Children's Day (5th May) 1958.
Every year, thousands of children come to the memorial and leave their own folded origami cranes in memory of children who have died because of war, and as a prayer for peace. If you look carefully at the picture above you can see thousands of cranes protected by the white structures around the edge of the memorial.


There is also a statue of Sadako in Peace Park, Seattle, USA:
Children's Peace Memorial, Hiroshima
Peace Park Sadako statue

                 ENGLISH CLUB

ഹിരോഷിമാ-നാഗസാക്കി ദിനാചരണം

ഹിരോഷിമാ-നാഗസാക്കി ദിനാചരണം 

യുദ്ധ വിരുദ്ധ ക്യാമ്പയിനുമായി മീനടത്തൂർ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ പരിപാടിയുടെ ഭാഗമായി 09 -08 -2016 ന് 
  • യുദ്ധ വിരുദ്ധ പോസ്റ്റർ പ്രദർശനം 
  • യുദ്ധ വിരുദ്ധ റാലി  എന്നിവ സംഘടിപ്പിക്കും റാലി സമാപിക്കുന്ന താനാളൂർ പഞ്ചായത്ത് ഓഫീസ്  പരിസരത്ത്  സ്കൂൾ ലീഡർ ഷംസീന ,സോഷ്യൽ സയൻസ് ക്ലബ് അംഗം ആർദ്ര.കെ എന്നിവർ യുദ്ധ വിരുദ്ധ വിളംബര പ്രസംഗങ്ങൾ നടത്തും  ,പോസ്റ്റർ പ്രദർശനവും ,സഹൃദയരിൽ നിന്നും ഒപ്പ് സ്വീകരണവും നടത്തും 
  • ചില പോസ്റ്ററുകൾ 





"This is our cry. This is our prayer. Peace in the world."
                                                             സോഷ്യൽ സയൻസ് ക്ലബ് 

Saturday, August 6, 2016

പ്ലാസ്റ്റിക് മാലിന്യമുക്ത താനാളൂർ

പ്ലാസ്റ്റിക് മാലിന്യ നിർമാർജന പരിപാടി 




 സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിനായി താനാളൂര്‍ 

ഗ്രാമപ്പഞ്ചായത്തില്‍ വാര്‍ഡുതല ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

ചാന്ദ്രദിന ക്വിസ്സ് ഫലം

ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനം ഓഗസ്ത് 6ന് വിജയോത്സവ വേദിയില്‍ നടന്നു 


സ്ഥാനം 
               പേരും  വിലാസവും 
ഒന്നാം സ്ഥാനം             
                  ഗീതു .പി 
                  പിൻപുറത്ത് തെക്കതിൽ 
                  ബി.പി.അങ്ങാടി 
                   തിരൂർ -2 
രണ്ടാം സ്ഥാനം 
                   ഹർഷ ജബിൻ എം.പി 
                  മഠത്തിൽപറമ്പിൽ 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                  രാമദാസൻ.കെ.എം 
                  കരുവാട്ടുമന 
                  പൊന്നാനി -679577 
മൂന്നാം സ്ഥാനം
                  വൈശാൽ .എം 
                   മടപ്പറമ്പിൽ 
                   താനാളൂർ 
മൂന്നാം സ്ഥാനം
                  ശ്രീക.കെ.ആർ 
                  എ.എം.എൽ.പി.സ്കൂൾ 
                  കറുകതിരുത്തി 
                  പൊന്നാനി 
മൂന്നാം സ്ഥാനം
                  ഫാത്തിമ മുഹ്സിന.പി 
                  പാര്യത്തിൽ 
                  എരനല്ലൂർ 
                  തിരൂർ
മൂന്നാം സ്ഥാനം  
                  സഫീന .എൻ.പി 
                  നാച്ചപ്പറമ്പിൽ 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                  ഫാത്തിമ ഫാഹിസ.പി 
                  പുല്ലൂണി 
                  മീനടത്തൂർ 
മൂന്നാം സ്ഥാനം
                   വാസിമ റൂബി .എൻ.പി 
                    നന്താണിപറമ്പിൽ 
                    താനാളൂർ 
മൂന്നാം സ്ഥാനം
                   ജിഷ്‌ണു.പി 
                   വിപഞ്ചിക
                   തുമറക്കാവ് 
                   പൂക്കയിൽ 
                    തിരൂർ

പ്രൈസ് മണി 09-08-2016 ന്  12  മണിക്ക്  സ്കൂളിൽ വിതരണം ചെയ്യപ്പെടുന്നു 

വിജയികൾക്ക്  അഭിനന്ദനങ്ങൾ സ്റ്റാഫ് &പി.ടി.എ 

വിജയോത്സവം - 2016

                    വിജയോത്സവം - 2016
സ്വാഗതം -ടി.രാജന്‍ (H.M)
                                   
അധ്യക്ഷന്‍-ശ്രീ സി.കെ.എം ബാപ്പു ഹാജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) 
 ഉദ്ഘാടനം-ശ്രീ.വി.അബ്ദുറഹ്മാൻ(താനൂർ എം.എൽ.എ)  


ഉപഹാര സമർപ്പണം















തിരുര്‍: നൂറുമേനി പൊൻതിളക്കവുമായി ജി.എച്ച്.എസ് മീനടത്തൂർ: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടിയ ആദ്യ ബാച്ചിന് സൂൾ പി.ടി. എ,എസ്എംസി ,സ്റ്റാഫ് എന്നിവർ അനുമോദിച്ചു. അനുമോദന സമ്മേളനം താനൂർ എം.എൽ.എ ശ്രീ.വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ.എം ബാപ്പു ഹാജി അധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി.പി സുലൈഖ, പഞ്ചായത്ത് പ്രസിഡണ്ട് വി അബ്ദുൾ റസാഖ്, സമീർ തുരുവായിൽ, തൈക്കാട്ട് റസാഖ്, മുഹമ്മദ് എന്ന കുഞ്ഞു പി ടി.എ പ്രസിഡണ്ട് കെ.റിയാസ്, റഫീക്ക് പുല്ലൂണി, മുജീബ് താനാളൂർ, ടി എ റസാഖ്, ശ്രീമതി വനജ, സ്കൂൾ ലീഡർ ഷംസീന, കെ.ടി അൻസാർ എന്നിവർ സംസാരിച്ചു. എല്ലാ വിഷയത്തിലും A+ നേടിയ റഫ്ല കെ പി മികച്ച വിജയം നേടിയ മുബഷിറ ബിൻസി, ആയിഷത്ത് നസ്റീന, നഫ്സിയ എന്നിവർ ഉൾപ്പെടെ ആദ്യ ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.
    ഉപഹാരങ്ങളും ക്യാഷ് പ്രൈസുകളും നൽകിയ 

      • താനാളൂർ പ്രവാസി വാട്ട്സ് ആപ്പ്സ്  ഹെൽപ് ലൈൻ.
      • താനാളൂർ പഞ്ചായത്ത് ഭരണസമിതി.
      •  ടീച്ചേഴ്‌സ്  ആന്റ് സ്റ്റാഫ്.
      • പി.ടി.എ,എസ്സ്.എം.സി  ആന്റ് എം.ടി.എ
      • മീനടത്തൂർ സ്കൂൾ വെൽഫെയർ കമ്മറ്റി .
      • ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് ഡ്രാഫ്റ്റിംഗ് (TIDD) -മൂച്ചിക്കൽ. 
      • ക്ലബ് കോ-ഓർഡിനേഷൻ കമ്മറ്റി. 
      • ഗീത ടീച്ചർ മുൻ എച്ച്.എം 
      • രഞ്ജിനി ടീച്ചർ 
      • പരേതനായ മൂസക്കുട്ടി ഹാജിയുടെ കുടുംബാഗംങ്ങൾ 
      • തോയ്‌ബ ലൈറ്റ് ആന്റ് സൗണ്ടസ് മീനടത്തൂർ 
      • അലിഫ് അറബിക് ക്ലബ് ജി .എച്ച് .എസ്സ് .മീനടത്തൂർ. 
      • ഹിന്ദി ക്ലബ് ജി .എച്ച് .എസ്സ് .മീനടത്തൂർ.

ഏവർക്കും നന്ദി .
                                                          രാജൻ ടി (ഹെഡ്മാസ്റ്റർ) 

Thursday, August 4, 2016

2016 Olympics will kick-start in Rio de Janeiro on 5 August

2016 Olympic@Rio de Janeiro


The 2016 Olympic Games will kick-start in Rio de Janeiro on 5 August. The 28th edition of the Games will see 10,500 athletes from 206 National Olympic Committees, including nations like Kosovo and South Sudan, who will make their debut. The contingents from these nations will compete for 306 sets of medals, in 28 Olympic sports.
But the thing that matters most to India is the fact that it has hit its maiden century as far as its Olympic contingent is concerned. With more than a 100 athletes qualifying for the quadrennial mega-event, India will be fielding it's largest-ever contingent. This is a marked improvement compared to the compared to 56 athletes that competed eight years ago at the 2008 Beijing Games.
India have always been underachievers at the Olympics. But in the previous two editions, India has increased their single medal tally at Atlanta 1996, Sydney 2006 and Athens 2004, to three in Beijing 2008 and an unprecedented six at London 2012.
At Rio 2016, India will be aiming for a double digit medal tally, an ambition that seemed beyond the realms of reality a few years ago, but now looks achievable.
once again

 A medal for India in Rio

Will Rio be the crowning moment? 

The Indian table tennis team at the Olympic Games Village in Rio. (PTI Photo)