9 :30 നു കലാമണ്ഡലത്തിന്റെ പ്രധാന കവാടത്തിലെത്തിച്ചേരുകയും ലഘുഭക്ഷണത്തിനു ശേഷം വിവിധകളരികൾ കാണുവാൻ പോയി.കളരികൾ കാണുന്നതിനോടൊപ്പം ഓരോ കലയുടെയും ആവിഷ്കാര രീതികളെ പറ്റി അധ്യാപകരുമായി സംവദിക്കാൻ കുട്ടികൾ മറന്നില്ല.
തുടർന്ന് 11 മണിയോടെ ,കൊത്തുപണികളാൽ പ്രൗഢഗംഭീരമാക്കിയ 'കൂത്തമ്പലത്തി'ലേക്ക് പ്രവേശിച്ചു.ഹരിദാസ് സർന്റെ ക്ലാസ്സിലൂടെ കലാമണ്ഡലത്തിന്റെ ചരിത്രത്തെപറ്റി മനസിലാക്കുകയും ചെയ്തു.സോദ്ദാഹരണക്ലാസ് നടത്തിയത് കലാമണ്ഡലം അനിൽകുമാർ ആണ്.ഈയൊരു ക്ലാസ്സിലൂടെ കഥകളിയുടെ ചടങ്ങുകളും മുദ്രകളും കൃത്യമായിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.തുടർന്ന് 'കലിദ്വാപരന്മാരുടെ' വരവായി ,കഥകളിയുടെ മൂന്ന് വേഷങ്ങളെ(പച്ച,കത്തി,താടി) നേരിട്ട് കാണുവാനും മനസ്സിലാക്കുവാനും ഈ പാഠഭാഗത്തിന്റെ അവതരണത്തിലൂടെ കഴിഞ്ഞു.
മനസ്സുനിറഞ്ഞു നിന്നിരുന്ന കഥകളി വേഷത്തോടൊപ്പം ഫോട്ടോ എടുക്കാനും കുട്ടികൾ മറന്നില്ല.മനസ്സും വയറും നിറച്ച ശേഷം വള്ളത്തോളിന്റെ സമാധി സ്ഥലവും വീടും (പഴയ കലാമണ്ഡലം)സന്ദർശിച്ചു .തുടർന്ന് ചരിത്രത്തിന്റെ ഏടുകളിൽ നാം മറക്കാത്ത 'മാമാങ്ക സൂക്ഷിപ്പ് 'കളിലേക്കായിരുന്നു യാത്ര .മണിക്കിണർ കാണുകയും (തിരുനാവായ)അതിന്റെ ചരിത്ര ദൗത്യം എന്തെന്നു മനസ്സിലാക്കുകയും ചാവേർ പടകളുടെ തിരുശേഷിപ്പുകൾ അന്തരീക്ഷത്തിലും ഭൂമിയിലും അലയടിക്കുന്നുണ്ടെന്നും ഉള്ള തിരിച്ചറിവിലൂടെ യാത്ര അവസാനിപ്പിക്കാനുള്ള മാണി ,അന്തരീക്ഷം മുഴക്കുകയും ചെയ്തു .
പഠന യാത്രയിൽ നിന്നും



























































