Showing posts with label ഗണിത ശാസ്ത്ര ക്ലബ്ബ്. Show all posts
Showing posts with label ഗണിത ശാസ്ത്ര ക്ലബ്ബ്. Show all posts

Friday, October 7, 2016

സ്കൂൾ തല പ്രവർത്തിപരിചയ-ഗണിത ശാസ്ത്ര മേളയിൽനിന്നും

27 -09 -2016 -ൽ ജി.എച്ച് .എസ്സ് മീനടത്തൂരിൽ നടത്തിയ സ്കൂൾ തല പ്രവർത്തിപരിചയ-ഗണിത ശാസ്ത്ര മേളയിൽനിന്നും








Wednesday, July 20, 2016

സെൻസസ്സ് അവസാനഘട്ടത്തിലേയ്ക്ക്

ജി.എച്ച്.എസ്  മീനടത്തൂരിലെ ഗണിത ശാസ്ത്ര  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കുട്ടികൾ ശേഖരിച്ച് ,പട്ടികപ്പെടുത്തി ,നിഗമനത്തിലെത്തിയ ദത്തങ്ങളുടെ  പിക്ടോറിയൽ രേഖപ്പെടുത്തൽ അഥവാ ഗ്രാഫുകളുടെ രൂപീകരണം നടന്നു, 0-6,6-18,18-60,60 ന് മുകളിൽ എന്നീ  പ്രായ ഗ്രൂപ്പുകളായി തരം തിരിച്ച ഡാറ്റ യുടെ പൈ ഡയഗ്രം, ബാർ ഡയഗ്രം എന്നിവ കുട്ടികൾ നിർമ്മിച്ചു.





ഗണിത ശാസ്ത്ര  ക്ലബ്ബ്

Thursday, July 14, 2016

ലോക ജനസംഖ്യാ ദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് മീനടത്തൂർ നിവാസികളുടെ സ്ത്രീ പുരുഷാനുപാതവുമായി കുട്ടികൾ  . മീനടത്തർ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലെ ആൺ പെൺ കണക്കെടുക്കുന്ന തിരക്കിലാണ് റീത്ത ടീച്ചറും ഗണിതക്ലബ്ബിലെ കുട്ടികളും, മുഴുവൻ ജനങ്ങളെയും നാല് വിഭാഗങ്ങളാക്കി :-0 മുതൽ 6 വയസ് വരെ, 6 മുതൽ 18വരെ, 18മുതൽ 60 വരെ,60 തിന് മുകളിൽ എന്നിങ്ങനെ തുടർന്ന് പട്ടിക പ്പെടുത്തലും നിഗമനം കണ്ടെത്തലും എല്ലാത്തിനും വ്യത്യസ്ഥ ഫോമുകളും ആകെ തിരക്ക് തന്നെ. ഒടുവിൽ കുട്ടി പട്ടാളം നിഗമനത്തിലും എത്തി. 6 മുതൽ 18വരെ, 18മുതൽ 60 വരെ, എന്നീ കാറ്റഗറികളിൽ സ്ത്രീകളെ അപേക്ഷിച്ചു പുരുഷൻമാരാണ് കൂടുതലെന്ന്. 0 മുതൽ 6 വയസ് വരെ,60 തിന് മുകളിൽ, എന്നീ കാറ്റഗറികളിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലെന്നും ഇവർ കണ്ടെത്തി.  


ജനസംഖ്യാ കണക്കെടുപ്പ് ജോലിയിൽ കുട്ടികൾ .