Tuesday, June 6, 2017

മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും ബഹു :വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉത്ഘാടനം നിർവ്വഹിച്ചു.






   മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും ബഹു :വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉത്ഘാടനം നിർവ്വഹിച്ചു.

കഴിഞ്ഞ ഒരു വർഷക്കാലം നടന്ന പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ആഹ്വാനം വിജയിച്ചുവെന്നു പ്രവേശനോത്സവത്തോടെ മനസിലാക്കാൻ സാധിച്ചു എന്നും ഇക്കൊല്ലം ഒന്നര ലക്ഷത്തിലധികം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയതായി മന്ത്രി അഭിപ്രായപ്പെട്ടു.വരും വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളുടെ ഗുണ നിലവാര ഉയർത്തുകയായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായി മീനടത്തൂരിന് 3 കോടിയുടെ ഹൈടെക് പദ്ധതികൾ വാഗ്ദാനം ചെയ്തു.SSLC, USS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു.
 ചടങ്ങിന് അധ്യക്ഷത വഹിച്ചവി.അബ്ദു റഹ്മാൻ എം.എൽ.എ മീനടത്തൂർ സ്‌കൂളിന്  ബസ് വാഗ്ദാനം ചെയ്തു.

  തുടർന്ന് കൈത്തിരി ഓൺലൈൻ മാഗസിൻ താനാളൂർ  പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദുൽ റസാഖ്         ഉത്ഘാടനം നിർവ്വഹിച്ചു. താനാളൂർ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് കെ.മല്ലിക ടീച്ചർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സഹദേവൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കളത്തിൽ ബഷീർ, എ.ഇ.ഒ വി.സി ഗോപാലകൃഷ്ണൻ, താനൂർ ബി.പി.ഒ ജോർജ്ജ് കട്ടി ,സ്കൂൾ എച്ച്.എം രാജൻ .ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  എസ്.എം.സി ചെയർമാൻ സമീർ തുറുവായിൽ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഉമേഷ് കുമാർ നന്ദിയും പറഞ്ഞു.











No comments: