Saturday, August 20, 2016
Thursday, August 18, 2016
മികച്ച കേരകർഷകനെ ആദരിച്ചു
പുല്ലുണി അബ്ദുറഹിമാൻ ഹാജി
താനാളൂർ ഗ്രാമപഞ്ചായത്ത് മികച്ച കേരകർഷകനായി തെരെഞ്ഞെടുത്ത പുല്ലുണി അബ്ദുറഹിമാൻ ഹാജിയെ മീനടത്തൂർ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു . വിദ്യാർത്ഥി പ്രതിനിധിയായി സ്കൂൾ ലീഡർ മുഹമ്മദ് സിനാനും ,സ്റ്റാഫ് പ്രതിനിധിയായി കൃഷ്ണൻ മാസ്റ്ററും പൊന്നാടയണിയിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ ടി അൻസാർ , ഉമേഷ്കുമാർ , രാജേഷ് കുനിയിൽ , ദലിത്ത് , പീതാംബരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കേരകൃഷിയെ കുറിച്ചും ജാതി കൃഷിയെക്കുറിച്ചും പ്രകൃതി പരിപാലനത്തെ കുറിച്ചും നന്ദി പ്രസംഗത്തിൽ അബ്ദുറഹിമാൻ ഹാജി വിശദീകരിച്ചു.
Wednesday, August 17, 2016
Tuesday, August 16, 2016
സ്കൂൾ പാർളമെന്റ്-2016-17
സ്കൂൾ പാർളമെന്റിന്റെ സത്യപ്രതിജ്ഞയും ആദ്യ യോഗവും
സ്കൂൾ ലീഡറിന്റെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും ഇന്ന് (16-08-2016 നു) നടന്നു.ആദ്യം സ്പീക്കറായി അൻമി അനിൽ സത്യപ്രതിജ്ഞ ചെയ്തു,സ്കൂൾ എച്ച് .എം . ശ്രീ രാജൻ .ടി സത്യാ വാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,ഡെപ്യൂട്ടി ലീഡർ ആയി മുഹമ്മദ് ഷിബിൽ ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ് ,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം ,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ് എന്നിവർക്ക് സ്പീക്കർ അൻമി അനിൽ സത്യാ വാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് 3.45 നു കമ്പ്യൂട്ടർ ലാബിൽ സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും നടന്നു.
Monday, August 15, 2016
സ്വാതന്ത്ര്യ ദിനം 2016-17
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു | Independence Day Celebration | स्वतंत्रता दिवस समारोह से-സ്വാതന്ത്ര്യ ദിന സന്ദേശം|ദേശീയോദ്ഗ്രഥന പ്രഭാഷണങ്ങൾ| നിറങ്ങളുടെ ഇന്ത്യ |ദേശഭക്തിഗാനങ്ങൾ|ഫോട്ടോ പ്രദർശനം
സ്വാതന്ത്ര്യ ദിന സന്ദേശം
സ്വാതന്ത്ര്യ ദിന സന്ദേശം :സഞ്ജയൻ.ടി (വിമുക്ത ഭടൻ)
നിറങ്ങളുടെ ഇന്ത്യ
ഫോട്ടോ പ്രദർശനം
ദേശഭക്തിഗാനങ്ങൾ
പായസവിതരണം
തിരൂർ :മീനടത്തൂർ ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ.ടി.രാജൻ മാസ്റ്റർ പതാക ഉയർത്തി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പു ഹാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.അബ്ദുൾ റസാഖ്, സമീർ തുറുവായിൽ, കെ .റിയാസ്, ഉമേഷ് കുമാർ, അൻസാർ കെ.ടി തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പത്രത്താളുകൾ, ദേശീയ നേതാക്കളുടെ അപൂർവ്വമായ ഫോട്ടോകൾ എന്നിവയുടെ പ്രദർശനം, കുട്ടികൾ അവതരിപ്പിച്ച വിവിധ ഇന്ത്യൻ ഭാഷകളിലെ ദേശീയോദ്ഗ്രഥന പ്രഭാഷണങ്ങൾ ,ദേശഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറി. വലിയ ക്യാൻവാസിൽ വിമുക്ത ഭടൻ സഞ്ജയൻ.ടി ഒരുക്കിയ ഇന്ത്യാ ഭൂപടത്തിന് കുട്ടികൾ ഛായം നൽകി.പായസവിതരണവും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യദിന അസംബ്ലി സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ നിയന്ത്രിച്ചു .സ്കൂൾ പാർലിമെന്റ് സ്പീക്കർ അൻമി അനിൽ ഹിന്ദിയിൻ ദേശീയോദ്ഗ്രന പ്രഭാഷണം നടത്തി.എസ്സ്.ആർ.ജി കൺവീനർ മറിയം .കെ.പി ,പി.കൃഷ്ണൻ ,പീതാംബരൻ മാസ്റ്റർ ,രാജേഷ് .എം.ജി ,അഹ്സർ താനാളൂർ,പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ,എം.ടി.എ. അംഗങ്ങൾ എന്നിവർ സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
Saturday, August 13, 2016
താനൂരില്‍ കുത്തിവെപ്പ് ഉറപ്പുവരുത്താന്‍ പദ്ധതി-"റണ്‍ ആന്‍ഡ് ഗെയിന്‍ ഹെല്‍ത്ത് ഓഫ് താനൂര്‍"
ഫുട്ബോള്‍ താരം ഐ.എം. വിജയന് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു
"റണ്‍
ആന്‍ഡ് ഗെയിന്‍ ഹെല്‍ത്ത്
ഓഫ് താനൂര്‍"- ടീം മീനടത്തൂറിനെ സ്കൂൾ
ലീഡർ മുഹമ്മദ്
സിനാൻ നയിച്ചു
.
താനൂര്‍:താനൂര്‍ മണ്ഡലത്തിലെ
16
വയസ്സുവരെയുള്ള
എല്ലാ കുട്ടികള്‍ക്കും
രോഗപ്രതിരോധ കുത്തിവെപ്പ്
നടത്താന്‍ പദ്ധതിയൊരുങ്ങുന്നു.
ആരോഗ്യവകുപ്പിന്റെ
നേതൃത്വത്തില്‍ ബോധവത്കരണ
പരിപാടികള്‍ക്ക് തുടക്കമായി.
സമ്പൂര്‍ണ
ബോധവത്കരണത്തിനായി 'റണ്‍
ആന്‍ഡ് ഗെയിന്‍ ഹെല്‍ത്ത്
ഓഫ് താനൂര്‍'
എന്ന
പേരില്‍ കൂട്ടയോട്ടം നടത്തി.
ഫുട്ബോള്‍
താരം ഐ.എം.
വിജയന്
കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു ,
സ്കൂൾ
കുട്ടികൾ,സന്നദ്ധസംഘടനകള്‍,
കുടുംബശ്രീ
പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം
രണ്ടായിരത്തോളം പേര്
കൂട്ടയോട്ടത്തില്‍ പങ്കാളികളായി .
തുടര്‍ന്നുള്ള
ദിവസങ്ങളില്‍ അങ്കണവാടികള്‍,
സ്കൂളുകള്‍,
മദ്രസകള്‍
തുടങ്ങിയ ഇടങ്ങളില്‍ കുത്തിവെപ്പ്
ക്യാമ്പുകള്‍ നടക്കുമെന്നും
എം.എല്‍.എ.
പറഞ്ഞു.
താനൂര്‍
നഗരസഭാ വൈസ് ചെയര്മാന് സി.
മുഹമ്മദ്
അഷറഫ്,
ഒഴൂര്‍
പഞ്ചായത്ത് പ്രസിഡന്റ് കെ.വി.
പ്രജിത,
വൈസ്
പ്രസിഡന്റ് അഷ്കര്‍ കോറാട്,
നഗരസഭ
കൗണ്‍സിലര്‍ കെ.
ഷാഫി എന്നിവര്‍
പങ്കെടുത്തു .
Friday, August 12, 2016
സ്വാതന്ത്ര്യത്തിന്റെ എഴുപതു ആണ്ടുകൾ | Seventy years of freedom | आजादी के सत्तर साल | سبعون عاما من الحرية
സ്വാതന്ത്ര്യത്തിന്റെ എഴുപതു ആണ്ടുകൾ
ഇരുനൂറ്
വര്‍ഷങ്ങളോളം നമ്മെ അടിമകളാക്കി
നമ്മുടെ കാര്‍ഷിക വ്യാവസായിക
സാമ്പത്തിക രംഗങ്ങളിലെല്ലാം
കൊള്ള നടത്തിയ വെള്ളക്കാരെ
നാട് കടത്തിയിട്ട് ഇപ്പോള്‍ എഴുപതു ആണ്ടുകൾ തികയുന്നു.
എന്നാല്‍
അവര്‍ നമ്മുടെ മനസ്സില്‍
പാകി മുളപ്പിച്ച മതദ്വേഷത്തിന്റെ
(മതങ്ങള്‍
തമ്മിലുള്ള വിദ്വേഷം)
വിത്ത്
ഇന്നിപ്പോള്‍ വളര്‍ന്ന്
വലുതായി നമ്മുടെ രാജ്യത്തിന്റെ
അടിത്തറ തന്നെ ഇളക്കാന്‍
തുടങ്ങുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലെങ്കിലും നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതദ്വേഷമെന്ന വടവൃക്ഷത്തെ വേരോടെ പിഴുതെറിയാം. നല്ല മനുഷ്യരായി ഉത്തമ പൗരന്മാരായി വളരാന്‍ പുതു തലമുറയെ നമുക്ക് പഠിപ്പിക്കാം. സ്വന്തം ചെയ്തികള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായി തീരാതിരിക്കാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലും ലോകത്ത് പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലെങ്കിലും നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതദ്വേഷമെന്ന വടവൃക്ഷത്തെ വേരോടെ പിഴുതെറിയാം. നല്ല മനുഷ്യരായി ഉത്തമ പൗരന്മാരായി വളരാന്‍ പുതു തലമുറയെ നമുക്ക് പഠിപ്പിക്കാം. സ്വന്തം ചെയ്തികള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായി തീരാതിരിക്കാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലും ലോകത്ത് പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ജാതി,
മതം,
ദേശം,
ഭാഷ,
വംശം
എന്നീ വേര്‍തിരിവുകള്‍
ഇല്ലാതെ,
മനുഷ്യനെ
മനുഷ്യനായി കാണാന്‍ പഠിക്കുന്ന
കുഞ്ഞുങ്ങള്‍ക്ക് ഭാവിയിലും
ഇത്തരം വേര്‍തിരിവുകള്‍
കാണാന്‍ കഴിയില്ല.
അങ്ങനെ
നന്മ നിറഞ്ഞ ഒരു മാനവരാശിയെ
നമുക്ക് സ്വപ്നം കാണാം.
രാജൻ ടി (ഹെഡ്മാസ്റ്റർ)
Thursday, August 11, 2016
മീനടത്തൂർ സ്കൂൾ പാർളമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സഹായത്തോടെ നടത്തി
സ്കൂൾ പാർളമെന്റ് ഇലക്ഷൻ
തിരൂർ :മീനടത്തൂർ ഹൈസ്കൂളിലെ സ്കൂൾ പാർളമെന്റ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിങ് മിഷിന്റെയും സമ്മതി ഇലക്ഷൻ സോഫ്റ്റ്വെയറിന്റെയും സഹായത്തോടെ നടത്തി.ജനാധിപത്യ പ്രക്രിയയിൽ ഇലക്ഷന്റെ പ്രാധന്യം മനസ്സിലാക്കിക്കൊടുക്കുവാനും , ഇലക്ഷൻ പ്രക്രിയയിൽ കുട്ടികളുടെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുവാനും കഴിഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും. നാമനിര്‍ദേശ പത്രികാസമര്‍പ്പണം, സൂക്ഷ്മപരിശോധന, പത്രിക തള്ളല്‍, പ്രചാരണം എല്ലാം പൊതുതെരഞ്ഞെടുപ്പു രീതിയില്‍. വിദ്യാര്‍ഥികള്‍ക്കായി ഐഡന്റിറ്റി കാര്‍ഡുകളും തയ്യാറാക്കിയിരുന്നു. വോട്ടെടുപ്പിനായി പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്, സെക്കന്റ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരെയെല്ലാം സജ്ജീകരിച്ചിരുന്നു.
കുട്ടി പോളിംഗ് ഓഫീസർ മാരും ,കുട്ടി പോളിംഗ് അജെന്റ്റ് മാരും നേതൃത്വം നൽകിയ ഇലക്ഷന് അച്ചടക്കവും ക്രമാസമാദാനവും സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ ഉറപ്പുവരുത്തി.1400 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 33 ഡിവിഷനുകളാണുള്ളത്. ഓരോ ഡിവിഷനുകളും ഓരോ മണ്ഡലങ്ങളാക്കി ഈ മണ്ഡലങ്ങളിലേക്ക് ഓരോ പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.തെരഞ്ഞെടുക്കപ്പെട്ട 33 പേര് ചേര്‍ന്ന് ഉച്ചക്ക്ശേഷം സ്കൂള്‍ ലീഡര്‍,സ്പീക്കര്‍,വിദ്യാഭ്യാസമന്ത്രി,ഭക്ഷ്യ വകുപ്പ് മന്ത്രി,ആരോഗ്യമന്ത്രി,സ്പോർട്സ് മന്ത്രി എന്നിവരെ തെരഞ്ഞെടുത്തു.
സ്കൂൾ ലീഡർ ആയി മുഹമ്മദ് സിനാൻ,വിദ്യാഭ്യാസ മന്ത്രിയായി അബ്ദുൽ ഹസീബ് ,സ്പീക്കറായി അൻമി അനിൽ ,ഭക്ഷ്യ വകുപ്പ് മന്ത്രിയായി വൈശാൽ .എം ,ആരോഗ്യ മന്ത്രിയായി ഖൈറൂന്നിസ ,സ്പോർട്സ് മന്ത്രിയായി അഫ്ലഹ് എന്നിവരെയും തെരഞ്ഞെടുത്തു .സ്കൂൾ ലീഡറിന്റെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞയും സ്കൂൾ പാർളമെന്റിന്റെ ആദ്യ യോഗവും 16-08-2016 നു നടക്കും.ഇലക്ഷന്റ സുഗമമായ നടത്തിപ്പിന് സ്കൂൾ ഐ.ടി ക്ലബ്ബും ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബും നേതൃത്വം നൽകി .
Subscribe to:
Posts (Atom)






























