Friday, July 29, 2016

വിജയോത്സവം - 2016 ആഗസ്ത് 6 ന്

വിജയോത്സവം - 2016

സുഹൃത്തുക്കളെ ,
ഈ വരുന്ന ആഗസ്റ്റ് 6 ശനി 10 am ന്  നമ്മുടെ സകൂളിലെ നൂറുമേനി വിജയം നേടിയ ആദ്യ SSLC ബാച്ചിനെ ആദരിക്കുകയാണ് .  വിജയോത്സവം - 2016 എന്ന പ്രസ്തുത പരിപാടിയിൽ ബഹു: താനൂർ MLA വി അബ്ദുറഹിമാൻ , മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ശ്രീ ബാപ്പു ഹാജി ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റസാഖ് , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുലൈഖ , ബ്ലോക്ക് മെമ്പർ ശ്രീ സമീർ തുറുവായിൽ , വാർഡ് മെമ്പർമാരായ ശ്രീ തൈക്കാട്ട് റസാഖ് , ശ്രീ മുഹമ്മദ് എന്ന കുഞ്ഞു , പി ടി എ പ്രസി: ശ്രീ റിയാസ് , വൈസ് പ്രസി: ഫൈസൽ എൻ കെ , എസ് എം സി വൈസ് ചെയർമാൻ ശിഹാബ് , അലുമിനി അസോസിയേഷൻ കൺവീനർ ടി എ റസാഖ് , എം ടി എ പ്രസിഡന്റ് വനജ , വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ മുജീബ് താനാളൂർ , റഫീഖ് പുല്ലൂണി , ശ്രീ ശങ്കരൻ മാസ്റ്റർ ,രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങി പ്രമുഖർ സംബന്ധിക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു 
                                          
                                            എന്ന്  രാജൻ ടി (ഹെഡ്മാസ്റ്റർ) 


                 ................ പ്രത്യേക ശ്രദ്ധക്ക് ...............


SSLC  നൂറുമേനി വിജയം കൊയ്ത ആദ്യ ബാച്ചിനും മുഴുവൻ A+ നേടിയ വിദ്യാർത്ഥിനിക്കും 9 A+ നേടിയ കുട്ടികൾക്കും  വ്യക്തിപരമോ സംഘടന പരമോ ക്ലബുകളോ മറ്റോ ഉപഹാരങ്ങളോ ക്യാഷ് പ്രൈസുകളോ നൽകാൻ താൽപര്യമുള്ളവർ എത്രയും പെട്ടന്ന്  സ്കൂൾ ഓഫീസുമായോ പി ടി എ /എസ് എം സി ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ് .
 രാജൻ ടി (ഹെഡ്മാസ്റ്റർ)-9447337034
 അന്‍സര്‍.കെ.ടി (Staff Secretary -8086410419
 കെ.റി‍യാസ് (PTA President) -9495531160

പി.ടി.എ ജനറൽ ബോഡി

 അധ്യക്ഷന്‍ :-ശ്രീ:സമീര്‍ തുറുവായില്‍
 റിപ്പോര്‍ട്ട്:-ശ്രീമതി:അജിതാനാഥ്

2016-17 അധ്യായന വർഷത്തെ ആദ്യ ജനറൽ ബോഡി യോഗത്തിലെ ദൃശ്യങ്ങൾ

Thursday, July 28, 2016

മഹാശ്വേതാ ദേവി അന്തരിച്ചു

മഹാശ്വേതാദേവിക്ക് ആദരാഞ്ജലികൾ 


പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1926 ൽ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്കൂൾ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവർ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഇംഗ്ലിഷ് ബിരുദത്തിനു ചേർന്നു. പിന്നെ കൽക്കട്ട സർവകലാശാലയിൽനിന്ന് എംഎ പൂർത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ൽ വിവാഹമോചനം നേടി. മകൻ നബാരുൺ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.
1964 ൽ ബിജോയ്ഗർ കോളജിൽ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവർത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവർ തന്റെ രചനകൾക്കു പ്രമേയമാക്കി.
എഴുത്തിനൊപ്പം സാമൂഹിക പ്രവർത്തനവും തുടർന്ന മഹാശ്വേതാ ദേവി ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാർഷിക സമരങ്ങൾക്കു നേതൃത്വം നൽകി. സിംഗൂരിലും നന്ദിഗ്രാമിലും കർഷകർക്കൊപ്പം അവർ സമരം ചെയ്തു.

Tuesday, July 26, 2016

അഗ്നിച്ചിറകുള്ള ഓര്‍മ്മ

വാക്കുകളിൽ അഗ്നിജ്വലിപ്പിച്ച വ്യക്തിത്വം

🌹🌸💐 അജിത്ത് കുമാർ സാറിന് ആദരാഞ്ജലികൾ💐🌺🌹

ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മീനടത്തൂർ ഹൈസ്കൂൾ ഹിന്ദി അധ്യാപകനുമായ കെ. അജിത്ത് കുമാർ (52) അന്തരിച്ചു.
ഭാര്യ:- ശ്യാമള

Monday, July 25, 2016

അലിഫ് അറബിക് ടാലന്റ് മെഗാ ക്വിസ്


സബ്ബ് ജില്ലാ മത്സരത്തിൽ വിജയിയായ "മുഹാദ- സി എൻ " സർട്ടിഫിക്കറ്റും ട്രോഫിയും സ്വീകരിക്കുന്നു.


Wednesday, July 20, 2016

ഓൺലൈൻ ചാന്ദ്രദിന ക്വിസ് ഇന്നു മുതല്‍ ജൂലൈ 31 വരെ

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 
ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ള ആർക്കും Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് 
പേരും ഫോൺ നമ്പറും നൽകി ക്വിസ്സിൽ പങ്കെടുക്കാം .
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ 
ഒന്നാം സമ്മാനം 1000 രുപ
രണ്ടാം സമ്മാനം 500 രൂപ
തുടർന്ന് 8 പേർക്ക്  100 രൂപ
ആകെ 10 സമ്മാനങ്ങൾ

Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യൂ
NB: ജൂലൈ 31 വരെ ക്വിസ്സിൽ പങ്കെടുക്കാം
                              ഹെല്‍പ്പ് ലൈന്‍ 9400400426

സെൻസസ്സ് അവസാനഘട്ടത്തിലേയ്ക്ക്

ജി.എച്ച്.എസ്  മീനടത്തൂരിലെ ഗണിത ശാസ്ത്ര  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കുട്ടികൾ ശേഖരിച്ച് ,പട്ടികപ്പെടുത്തി ,നിഗമനത്തിലെത്തിയ ദത്തങ്ങളുടെ  പിക്ടോറിയൽ രേഖപ്പെടുത്തൽ അഥവാ ഗ്രാഫുകളുടെ രൂപീകരണം നടന്നു, 0-6,6-18,18-60,60 ന് മുകളിൽ എന്നീ  പ്രായ ഗ്രൂപ്പുകളായി തരം തിരിച്ച ഡാറ്റ യുടെ പൈ ഡയഗ്രം, ബാർ ഡയഗ്രം എന്നിവ കുട്ടികൾ നിർമ്മിച്ചു.





ഗണിത ശാസ്ത്ര  ക്ലബ്ബ്

Monday, July 18, 2016

ഓൺലൈൻ ചാന്ദ്രദിന ക്വിസ് 2016

ജി.എച്ച്.എസ് മീനടത്തൂരിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു. 
 താത്പര്യമുള്ള ആർക്കും ക്വിസ്സിൽ പങ്കെടുക്കാം . 
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
ഒന്നാം സമ്മാനം 1000 രുപ
രണ്ടാം സമ്മാനം 500 രൂപ
തുടർന്ന് 8 പേർക്ക് 100 രൂപ
ആകെ 10 സമ്മാനങ്ങൾ.
NB: ജൂലൈ 21 മുതല്‍ ജൂലൈ 31 വരെ ക്വിസ്സിൽ പങ്കെടുക്കാം


ഉദ്ഘാടനം :21-07-2016 ന്
ബഹു:വി.സി ഗോപാലകൃഷ്ണന്‍
(AEO Tanur)
നിര്‍വ്വഹിക്കുന്നു.
ക്വിസ്സില്‍ പങ്കെടുക്കാന്‍ ജൂലൈ 21 ന് ബ്ലോഗ് സന്ദര്‍ശിക്കുക.
 ഹെല്‍പ്പ് ലൈന്‍ 9400400426

ബോധവത്കരണ ക്ലാസ്സുകൾ

 ഡിഫ്തീരിയ - കോളറ നിവാരണ മാർഗങ്ങൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സുകൾ നടത്തി.സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ക്ലാസ് തല കോർഡിനേറ്ററൻമാർക്ക്  നൽകിയ ക്ലാസ്സിന് ശേഷം , ക്ലാസ്സ് പ്രതിനിധികൾ അതാത് ക്ലാസ്സുകളിൽ സഹപാഠികൾക്ക് തങ്ങൾക്ക് ലഭിച്ച അറിവുകൾ പകർന്നു നൽകി. ക്ലാസ്സുകൾക്ക്  എസ്.ആർ.ജി കൺവീനർ മറിയം ടീച്ചർ, ഉമേഷ് മാഷ്, അജി തോമസ് എന്നിവർ നേതൃത്വം നൽകി.



Click to Download Module
Click to Download Presentation
                                                                 സയൻസ് ക്ലബ്ബ്